ലോകം സ്വീകരിച്ച സുന്ദരിമാർ; ക്ലിയോപാട്ര മുതൽ ഐശ്വര്യറായ് വരെ

സൗന്ദര്യത്തിനും പ്രണയത്തിനും കാമത്തിനും വ്യത്യസ്ത മുഖങ്ങളാണ്. എന്നാൽ ഇവ പരസ്പരപൂരകങ്ങളുമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവർ അപൂർവം. പ്രണയത്തെക്കുറിച്ച് ഇതിഹാസങ്ങളും പുരാണകഥകളുമുണ്ട്. താജ്മഹൽ പോലുള്ള പ്രണയകുടീരങ്ങളുമുണ്ട്. പരസ്പരാകർഷണം എന്നതാണ് പല പ്രണയങ്ങളുടേയും അടിസ്ഥാനം. പ്രണയത്തിന്റെ ഒരു പ്രധാനതലമാണ് പരസ്പരമുള്ള ശാരീരിക ആകർഷണം. സുന്ദരിപട്ടങ്ങളും സൗന്ദര്യ മത്സരങ്ങളും കാലാകാലങ്ങളിൽ നടക്കുന്നുണ്ടെങ്കിലും ലോകസ്വീകാര്യത നേടിയ സുന്ദരികൾ ചുരുക്കം ചിലരേയുള്ളൂ. അവരിൽ ചിലരെ പരിചയപ്പെടാം.

ക്ലിയോപാട്ര- ഈജിപ്ഷ്യൻ റാണി

CLEOPATRA - 2

സൗന്ദര്യത്തിന്റെ കാര്യത്തിൽ ലോകത്ത് വളരെയധികം ചർച്ചചെയ്യപ്പെട്ട സ്ത്രീയാണ് ഈജിപ്ഷ്യൻ റാണിയായിരുന്ന ക്ലിയോപാട്ര. അന്നും ഇന്നും ലോകത്തിന് ഉത്തരം കിട്ടാത്ത ചോദ്യമാണ് ക്ലിയോപാട്രയുടെ സൗന്ദര്യത്തിന്റെ രഹസ്യം. ചരിത്രത്തിലെ ഏറ്റവും വലിയ കാമുകിയെന്നും ക്ലിയോപാട്രയെയല്ലാതെ മറ്റൊരാളെ വിശേഷിപ്പിക്കാനാവില്ല.

CLEOPATRA - 4

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും ആ മധുരം നുകരാനും കൊതിക്കാത്ത ചക്രവർത്തിമാരും, രാജാക്കന്മാരും റോമയിലും ഈജിപ്തിലും ഇല്ലായിരുന്നു. ഓരോ രാത്രിയിലും 100 കണക്കിന് ആൾക്കാരെ ക്ലിയോപാട്ര പ്രണയാവേശം തീർക്കാനായി ഉപയോഗിച്ചിരുന്നു എന്നാണ് മറ്റൊരു കഥ. സന്തോഷത്തിനായി കരുത്തരും സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ അവർ പണിതിരുന്നതായും ചരിത്രം പറയുന്നു. ബിസി 30ൽ മുപ്പത്തിയൊൻപതാം വയസിലാണ് ക്ലിയോപാട്ര മരിക്കുന്നത്. നൂറ്റാണ്ടുകൾ പലതുകഴിഞ്ഞുവെങ്കിലും പുരുഷ ഭാവനയിലുളള ഏറ്റവും സുന്ദരമായ സ്ത്രീരൂപങ്ങളിലൊന്ന് ക്ലിയോപാട്രയുടെതാണ്.
മാതാഹരി- ചാരസുന്ദരി

MATHA HARI -3

യൂറോപ്പിനെ ആകമാനം നഗ്‌നനൃത്തത്തിലൂടെ പുളകമണിയിച്ച വശ്യസുന്ദരിയുടെ വിളിപ്പേരാണ് മാതാഹരി. സൗന്ദര്യംകൊണ്ടും ബുദ്ധിവൈഭവം കൊണ്ടും ചാരപ്രവർത്തനം നടത്തിയിരുന്ന ചാരസുന്ദരിമാർ ഉണ്ടായിരുന്നു. ഇവരിൽ ഒരാളാണ് പിൽക്കാലത്തെ എല്ലാ ചാരസുന്ദരിമാർക്കും പ്രചോദനമായ വനിത മാതാഹരി.

മാർഗരീത്ത ഗിർട്രീഡ എന്ന ഈ ഡച്ചുകാരി പിൽക്കാലത്ത് ഇന്ത്യയിൽ നിന്നുള്ള ദേവദാസിയെന്ന് പരിചയപ്പെടുത്തി ചാരപ്രവർത്തകയായി. പുതിയ വേഷം കൊണ്ട് കൊതിച്ചതെല്ലാം നേടിയെടുക്കാൻ കഴിയുമെന്ന് അവൾക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. തെരുവീഥികളിൽ ആഭാസനൃത്തം ചവിട്ടിയ മാതാഹാരിക്ക് ആഢ്യൻമാരുടെ സ്വീകരണമുറിയിലേക്കും അവിടെനിന്ന് കിടപ്പുമുറിയിലേക്കുമുള്ള പ്രവേശനം വളരെ എളുപ്പമായി. ചടുല ചലനങ്ങളിലൂടെ പുരുഷൻമാരുടെ മനസിളക്കിയ ആ വശ്യസുന്ദരിയുടെ ആരാധകവൃന്ദം നാൾക്ക് നാൾ വർധിച്ചു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് യൂറോപ്പിലെ ഏറ്റവും വിലയേറിയ വേശ്യയായി മാതാഹാരി അറിയപ്പെട്ടു. അധികാരികളും ധനാഢ്യരും അവളുടെ വലയിൽ കുടുങ്ങി. ഒന്നാം ലോകമഹായുദ്ധകാലത്ത് ചാരപ്രവർത്തനത്തിന്റെ പേരിൽ ഫ്രഞ്ച് തടവിലായ മാതാഹരി താൻ ആരാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു. ചാരപ്രവർത്തനത്തിന്റെ തെളിവുകൾ അപര്യാപ്തമെങ്കിലും വെടിവെച്ചുകൊല്ലാൻ വിചാരണക്കോടതി ഉത്തരവിടുകയായിരുന്നു. 1917 ഒക്ടോബർ 15ന് പുലർച്ചെ നാൽപ്പത്തിയൊന്നാമത്തെ വയസിൽ പൂലരിയുടെ കണ്ണ് എന്നും അർഥമുളള മാതാഹരി എന്ന പേരുകാരി മിഴിയടച്ചു.

മെർലിൻ മൻറോ- അമേരിക്കൻ മോഡൽ

MERLINE MANRO - 2

തന്റെ വശ്യമായ ശരീരഭംഗി കൊണ്ട് ആരാധകരെ ത്രസിപ്പിച്ച അമേരിക്കൻ മോഡലാണ് മെർലിൻ മൻറോ. അഭിനേത്രിയായും പാട്ടുകാരിയായും മൻറോ തിളങ്ങി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ സ്ത്രീയായിരുന്നു മർലിൻ മൺറോ. ഹോളിവുഡിലെ ഗ്ലാമറും സൗന്ദര്യത്തിന്റെ തിളക്കവും വ്യക്തിപരമായ ഊർജ്ജവും മെർലിനെ മറ്റു സ്ത്രീകളിൽ നിന്ന് വിഭിന്നയാക്കി. ശരീര വടിവുകളും കമനീയമായ ആകാരഭംഗിയുംകൊണ്ട് സൗന്ദര്യ സങ്കൽപ്പങ്ങളുടെ തമ്പുരാട്ടിയായ മെർലിൻ കാമദേവത മാത്രമായിരുന്നില്ല. സഹജമായ നിഷ്‌കളങ്കതയും ജിവിത പ്രതിസന്ധികളെ മറികടക്കുന്ന അത്മധൈര്യവും അവർക്കുണ്ടായിരുന്നു.

1926 ജൂൺ ഒന്നിന് ലോസാഞ്ചൽസിലാണ് മെർലിൻ മൻറോയുടെ ജനനം. മാനസിക രോഗിയായ അമ്മ, പിതൃത്വത്തെച്ചൊല്ലി തർക്കങ്ങൾ. അങ്ങനെ അസ്വസ്ഥമായ ബാല്യം സമ്മാനിച്ചത് അനാഥാലയം. 16 വയസിൽ ആദ്യവിവാഹം. എന്നാൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ വിഷാദരോഗത്തിനടിമയായി. കേവലം 36 വർഷത്തെ ജീവിതം അപ്രതീക്ഷിതമായി അവസാനിച്ചു. കിടക്കയിൽ മരിച്ച നിലയിൽ കാണപ്പെട്ട ആ സൗന്ദര്യറാണിയുടെ മരണം ആത്മഹത്യയോ കൊലപാതകമൊയെന്നതിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല.
എലിസബത്ത് ടെയ്‌ലർ- രണ്ടാം ക്ലിയോപാട്ര

elizabeth-taylor 2

ലോകത്തിലെ ഏറ്റവും മികച്ച നടിയും ഏറ്റവും സുന്ദരിയും ആരെന്ന് ചോദിച്ചാൽ ലഭിക്കുന്ന ഉത്തരങ്ങളിൽ ആദ്യ നിരയിലുള്ളത് എലിസബത്ത് ടെയ്‌ലറിന്റെ പേരായിരിക്കും. ഹോളിവുഡ് ആരാധകരുടെ ഗ്ലാമർ സ്വപ്‌നങ്ങൾ പൂവണിഞ്ഞത് എലിസബത്തിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. കണ്ടാലും കണ്ടാലും മതിവരാത്ത ശരീരസൗന്ദര്യം കൊണ്ട് ലിസ് എന്ന് വിളിപ്പേരുളള എലിസബത്ത് ആരാധകരെ സ്വപ്‌നവലയത്തിലാക്കി. രണ്ടു തവണ ഓസ്‌കർ നേടിയ എലിസബത്ത് ടെയ്‌ലർ ഇരുപതാം നൂറ്റാണ്ടിൽ ഹോളിവുഡ് കണ്ട ഏറ്റവും വലിയ നക്ഷത്രങ്ങളിൽ ഒരാളാണ്.

സൗന്ദര്യത്തിന്റെ പേരിലെന്നതുപോലെ തന്നെ വിവാഹത്തിന്റെ കാര്യത്തിലും അവർ പ്രശസ്തയായിരുന്നു. ഏഴു തവണയാണ് അവർ വിവാഹം കഴിച്ചത്. അമ്പതുകളിലും അറുപതുകളിലുമായിരുന്നു അവർ ജ്വലിച്ചുനിന്നത്. നാഷണൽ വെൽവെറ്റ്, ക്ലിയോപാട്ര തുടങ്ങിയവ അവരുടെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളാണ്. 1958 മുതൽ 62 വരെയുള്ള മൂന്നു വർഷങ്ങളിൽ നാല് ഓസ്‌കർ നോമിനേഷനുകളാണ് അവർ നേടിയത്.

‘ബട്ടർഫീൽഡ് 8’, ‘ഹൂ ഈസ് അഫ്രൈഡ് ഓഫ് വിർജീയ വൂൾഫ്’ എന്ന ചിത്രങ്ങൾക്ക് ഓസ്‌കറും കരസ്ഥമാക്കി. ഹോളിവുഡിൽ ഗ്ലാമറിന്റെ പര്യായമായിരുന്നു റിച്ചാർഡ് ബട്ടൺ എലിസബത്ത് ജോഡി. എല്ലാക്കാലത്തും അവരുടെ സ്വകാര്യ ജീവിതം ചൂടുള്ള ഗോസിപ്പുകൾക്കും വഴിയൊരുക്കി. വെള്ളിത്തിരയിലെ താരത്തിളക്കത്തിനൊപ്പം സാമൂഹ്യരംഗത്തും ഇടപെടാൻ അവർ സമയം കണ്ടെത്തി. അമേരിക്കൻ ഫെഡറേഷൻ ഫോർ എയിഡ്‌സ് റിസർച്ച് തുടങ്ങുന്നതിലും അവർ പങ്കാളിയായി. പന്ത്രണ്ടാം വയസിൽ അഭിനയരംഗത്തെത്തിയതു മുതൽ മരണം വരെ എലിസബത്ത് ടെയ്‌ലർ പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു. എഴുപത്തൊമ്പതാം വയസിലാണ് എലിസബത്ത് ടെയ്‌ലറെ മരണം കവർന്നെടുത്തത്.
ഡയാന- ലോകത്തിന്റെ ഫാഷൻ തരംഗം

DIANA - 3

ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് ഡയാന പ്രശസ്തയാവുന്നത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹശേഷം, ഡയാന വേൽസിലെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. വിവാഹശേഷം ഡയാന ധാരാളം സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ലോകമാധ്യമങ്ങൾ വിടാതെ പിന്തുടർന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഡയാനയുടേത്. കൊട്ടാര രഹസ്യങ്ങൾ ചോർത്തിയത് മുതൽ പ്രണയകഥകളിൽ വരെ വിവാദനായികയായിട്ടുണ്ടെങ്കിലും ലോകത്തിന്റെ ഫാഷൻ തരംഗമായിരുന്നു ഡയാന.

ലോകത്തോട് യാത്ര പറഞ്ഞിട്ടും മനസിൽ ഡയാന രാജകുമാരിയെ താലോലിക്കുന്നവർ അനവധി. 1997 ഓഗസ്റ്റിൽ പാരീസിൽ നടന്ന കാറപകടത്തിലാണ് ഡയാന രാജകുമാരി മരിച്ചത്. ചാൾസ് രാജകുമാരനിൽ നിന്നും വിവാഹമോചനം നേടി ഒരു വർഷത്തിന് ശേഷമായിരുന്നു അപകടം.

ഐശ്വര്യറായ്- ലോക സുന്ദരി

ISWARYA RAI - 1ഇന്ത്യക്കാർക്ക് ഐശ്വര്യ റായ്ക്ക് ശേഷം ഒരു ലോക സുന്ദരിയില്ല. ലോക സുന്ദരി എന്ന വിശേഷണവുമായി ഐശ്വര്യറായ്ക്ക് ശേഷം വന്നവരെപ്പറ്റി ആർക്കും അത്ര വലിയ ഓർമ്മയുമില്ല. 20 വർഷം മുമ്പാണ് ദക്ഷിണാഫ്രിക്കയിലെ സൺസിറ്റിയിൽ വച്ച് ഐശ്വര്യറായ് ലോകകിരീടം ചൂടിയത്. അതിന് മുമ്പും പിമ്പും ചെറുതും വലുമായ നിരവധി സൗന്ദര്യപ്പട്ടങ്ങൾ നേടിയ സുന്ദരിയാണ് മംഗലാപുരം സ്വദേശിയായ ഐശ്വര്യ. സൗന്ദര്യത്തിന്റെ പേരിൽ എറ്റവും കൂടുതൽ അവാർഡ് നേടിയ വനിതകൂടിയാണ് ഐശ്വര്യറായ്.

വിവാഹത്തോടെ പ്രബല താര കുടുബത്തിലെ അംഗമായ ഐശ്വര്യറായ് അമ്മയായി മാറിയിട്ടും സൗന്ദര്യപട്ടത്തിന് ഒട്ടും മങ്ങലേട്ടിട്ടില്ലെന്ന് ആരാധക വൃന്ദങ്ങൾ തെളിയിക്കുന്നു. ദേശീയ, അന്തർദേശീയ തലങ്ങളിലുളള സൗന്ദര്യ സർവ്വേകളുടെ മുൻനിരയിൽ സഥാനം പിടിക്കുന്ന ഐശ്വര്യറായ് അന്നും അന്നും ലോക സുന്ദരിതന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News