ഇറാഖാക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് ടോണി ബ്ലെയർ; ഐഎസ് പിറവിക്ക് കാരണക്കാരൻ തന്നെന്നും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കുറ്റസമ്മതം

ലണ്ടൻ: 2003ൽ ഇറാഖിൽ നടത്തിയ ആക്രമണത്തിന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ മാപ്പ് ചോദിച്ചു. ഇറാഖ് യുദ്ധത്തിൽ സ്വീകരിച്ച പല തീരുമാനങ്ങളും പിഴച്ചന്നും ഇറാഖ് അധിനിവേശം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ പിറവിക്ക് കാരണമായതെന്നും ടോണി ബ്ലെയർ പറഞ്ഞു. സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെയർ ഇക്കാര്യം സമ്മതിച്ചത്.

ഇറാഖാക്രമണത്തിന് കാരണമായ രഹസ്യവിവരങ്ങൾ പലതും തെറ്റായിരുന്നു എന്നതിന് മാപ്പ് ചോദിക്കുന്നു. ഒരു ഭരണകൂടത്തെ തകർത്തെറിയുമ്പോൾ ഭാവിയിൽ എന്തുസംഭവിക്കുമെന്ന് മുൻകൂട്ടികാണാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സദ്ദാം ഹുസൈന്റെ പക്കൽ വിനാശകരമായ വൻ ആയുദ്ധ ശേഖരങ്ങൾ ഉണ്ടെന്നായിരുന്നു ലഭിച്ച സൂചനകൾ. എന്നാൽ ഈ റിപ്പോർട്ടുകൾ തെറ്റായിരുന്നെന്നും ബ്ലെയർ വ്യക്തമാക്കി.

സദ്ദാമിനെ പുറത്താക്കിയവർക്ക് 2015ൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളിൽ ഉത്തരവാദിത്വമില്ലെന്ന് പറയാനാകില്ല. തുറന്നു പറച്ചിലിന്റെ പേരിൽ ഒരു യുദ്ധക്കുറ്റവാളിയെന്ന നിലയിലേക്ക് പരിഗണിക്കപ്പെട്ടാൽ അത് സ്വീകരിക്കുമെന്നും ടോണി ബ്ലെയർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News