അസിന്റെ വിവാഹം നവംബർ 26ന്; സുഹൃത്തുകൾക്കായി ദില്ലിയിലും മുംബൈയിലും പാർട്ടികൾ

ബോളിവുഡിലെ മലയാളി താരം അസിന്റെ വിവാഹം നവംബർ 26ന്. മൈക്രോമാക്‌സ് സ്ഥാപകൻ രാഹുൽ ശർമയുമായി ദില്ലിയിലെ പ്രമുഖ ഹോട്ടലിൽ വച്ചാണ് വിവാഹചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുക്കൂവെന്നാണ് ചലച്ചിത്രലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ.

ചടങ്ങുകൾക്ക് ശേഷം ഗ്രീൻസ് ഫാം ഹൗസിൽ സുഹൃത്തുകൾക്കായി ഒരു പാർട്ടിയും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ നവംബർ 28ന് മുംബൈയിൽ മറ്റൊരു പാർട്ടിയുടെ കൂടി നടത്തുന്നുണ്ട്. ഈ ചടങ്ങിലാണ് സിനിമ രംഗത്ത് നിന്നുള്ള സുഹൃത്തുകളും മറ്റു പ്രമുഖരും പങ്കെടുക്കുക.

കഴിഞ്ഞ ഓഗസ്റ്റിലാണ് രാഹുൽ ശർമ്മയും താനും വിവാഹിതരാകുന്ന കാര്യം താരം പ്രഖ്യാപിച്ചത്. അസിൻ നായികയായ ഗജിനി സിനിമയുടെ കഥയോട് ഉപമിച്ചായിരുന്നു ഇരുവരുടെയും പ്രണയവാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നത്. രാഹുലിനെ അസിന് പരിചയപ്പെടുത്തിയത് താനാണെന്ന് പറഞ്ഞ് അക്ഷയ്കുമാർ രംഗത്ത് വന്നിരുന്നു. ദ മാൻ എന്നാണ് അസിൻ രാഹുലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

വിവാഹശേഷം താൻ കൂടുതൽ സമയം നൽകുന്നത് സ്വകാര്യജീവിതത്തിനായിരിക്കുമെന്നും രണ്ടു വർഷം മുൻപ് തന്നെ പുതിയ ചിത്രം കരാർ ചെയ്യുന്നത് നിർത്തിയിരുന്നുവെന്നും അസിൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News