സൗദിയിൽ സ്ത്രീകളോട് സംസാരിച്ചതിന് പ്രമുഖനടനെ മത പൊലീസ് പിടികൂടി; വീഡിയോ കാണാം

soudi-actor-arrest

റിയാദ്: സ്ത്രീകളോട് സംസാരിച്ചതിനും ചിത്രമെടുത്തതിനും പ്രമുഖ ചലച്ചിത്രതാരം സൗദി അറേബ്യയിൽ മതകാര്യപൊലീസിന്റെ പിടിയിൽ. കുവൈത്തി നടൻ അബ്ദുൾ അസീസ് അൽ കാസെറിനെയാണ് പൊലീസ് പിടികൂടിയതെന്ന് പ്രമുഖ ഗൾഫ് മാധ്യമമായ എമിറേറ്റ്‌സ് 247 റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: റിയാദിലെ ഒരു ഷോപ്പിംഗ് മാളിൽ എത്തിയ അബ്ദുൾ അസീസിനെ ഒരുകൂട്ടം സ്ത്രീകൾ വളയുകയായിരുന്നു. താരത്തെ നേരിൽ കണ്ടത്തിന്റെ ആവേശത്തിൽ അവർ അബ്ദുൾ അസീസിനൊപ്പം നിന്ന് ഫോട്ടൊയെടുക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് മതകാര്യ പൊലീസെത്തിയത്. സ്ത്രീകൾക്കിടെയിൽ നിന്ന് നടനെ അവർ പിടിച്ച് വലിച്ച് കാറിലാക്കി കിംഗ് ഫദിനടുത്തുള്ള കമ്മീഷൻ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു.

താരം സ്ത്രീകളോട് അടുത്തിടപ്പെട്ടു, അവർക്കൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തി എന്നീ സൗദി നിയമങ്ങൾ ലംഘിച്ചുവെന്നാണ് പൊലീസ് പറയുന്നത്. നടൻ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പൊലീസ് പറയുന്നു. ഇയാൾക്കെതിരെ നടപടിയെടുക്കുകയും മറ്റു നടപടിക്രമങ്ങൾക്കായി ഫയൽ പൊലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ താഴെ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News