കോഴിക്കോട്: സിനിമ- സീരിയൽ താരമായിരുന്ന പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചെന്ന് അന്വേഷണസംഘം. പ്രിയങ്കയുടെ മൊബൈൽ ഫോണിലും ലാപ്‌ടോപ്പിലുമുണ്ടായിരുന്ന കാമുകൻ റഫീമിന്റെ ചിത്രങ്ങളും റഹീം പ്രിയങ്കയ്ക്ക് അയച്ച എസ്എംഎസും ഫൊറൻസിക് സംഘം വീണ്ടെടുത്തു.
ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം തെളിയിക്കാൻ ഈ തെളിവുകൾ മതിയെന്ന് അന്വേഷണസംഘം അറിയിച്ചു. മരിക്കുന്നതിന് തൊട്ട്മുൻപ് പ്രിയങ്കയെ അവസാനം ഫോണിൽ വിളിച്ചത് റഹീമാണെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. മരിക്കുന്ന സമയത്ത് പ്രിയങ്ക ഗർഭിണിയാണെന്ന മെഡിക്കൽ റിപ്പോർട്ട് കുറ്റപത്രത്തോടൊപ്പം സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ ശേഷം കാമുകൻ വഞ്ചിച്ചതിനെ തുടർന്ന് പ്രിയങ്ക ജീവനൊടുക്കി എന്നാണ് കേസ്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് റഫീമിനെ നേരത്തെ പിടികൂടിയിരുന്നു. എന്നാൽ പിന്നീട് ജാമ്യത്തിലിറങ്ങി ശേഷം മറ്റൊരു വധശ്രമ കേസിലും പ്രതിയായതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഹവാല പണമിടപാട് കേസിൽപ്പെട്ട് റഹീം സൗദി ജയിലിലാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post