സംവരണത്തിൽ വെള്ളം ചേർക്കില്ല; താൻ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളാണെന്ന് ലാലുവിനും നിതീഷിനും അറിയില്ലെന്നും മോഡി

പട്‌ന: സംവരണത്തിൽ ബിജെപി സർക്കാർ വെള്ളം ചേർക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പിന്നാക്ക വിഭാഗങ്ങൾക്ക് അംബേദ്ക്കർ നൽകിയ അവകാശം ബിജെപി എടുത്തുമാറ്റില്ലെന്നും ബിജെപി സർക്കാർ എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഉണ്ടാകുമെന്നും മോഡി പറഞ്ഞു. ബിഹാറിലെ നളന്ദയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളാണ്. എന്നാൽ ലാലുവിനും നിതീഷിനും അക്കാര്യമറിയില്ലെന്നും മോഡി പറഞ്ഞു. കൂടോത്രത്തിലൂടെ ജനാധിപത്യം സാധ്യമാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സ്വാമിയുമായി നടത്തുന്ന കൂടിക്കാഴ്ച്ചയെ കളിയാക്കി മോഡി പറഞ്ഞു.

നിതീഷ് കുമാറും ലാലു പ്രസാദ് യാദവുമാണ് ബിഹാറിന്റെ വികസനത്തെ ഇല്ലാതാക്കിയതെന്ന് ചപ്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

ലഡാക്കിലെ വിജയം ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും മോഡി പറഞ്ഞു. ന്യൂനപക്ഷങ്ങൾ ബിജെപിക്കൊപ്പമുണ്ടെന്നതിന്റെ തെളിവാണ് ലഡാക്കിലെ വിജയമെന്നും മോഡി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here