പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശയാത്രകൾ വിമർശനങ്ങൾക്കും ഒപ്പം പരിഹാസങ്ങൾക്കും ഇടവരുത്തിയിരുന്നു. അതേ യാത്രകളെല്ലാം കൂട്ടിയിണക്കി നാസിക്കിലെ വിൻജിത്ത് ടെക്‌നോളജിസ് തയ്യാറാക്കിയ മൊബൈൽ ഗെയിമിന് ജനപ്രീതിയേറുകയാണ്. ഭാഗ് മോഡി ഭാഗ് എന്ന ഗെയിം ഇതുവരെ അമ്പതിനായിരത്തോളം പേരാണ് ഡൗൺലോഡ് ചെയ്തത്.
ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്കുള്ള മോഡിയുടെ സഞ്ചാരവും അതിനെ പിന്തുടരുന്നതുമാണ് ഗെയിം. ഭൂട്ടാനിൽ നിന്നു തന്നെയാണ് ഗെയിം ആരംഭിക്കുന്നത്. ഒരു ട്രാക്കിലൂടെയുള്ള ഗെയിമിൽ തടസം സൃഷ്ടിച്ചുകൊണ്ട് നിരവധി ഹർഡിലുകളാണുള്ളത്. ഓരോ രാജ്യത്തും മൂന്നു ലൈഫ് വീതം ലഭിക്കുകയും ചെയ്യും.
ദിനംപ്രതി ജനപ്രീതി വർദ്ധിച്ചു വരുന്ന ഗെയിം ആൻഡ്രോയ്ഡിലും ഐഒഎസിലും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
Get real time update about this post categories directly on your device, subscribe now.
Discussion about this post