ഗവേഷണ വിദ്യാർത്ഥികൾക്കുള്ള ധനസഹായം നിർത്തലാക്കിയ യുജിസി നടപടിക്കെതിരെ പ്രതിഷേധം തുടരുന്നു; യുജിസി ആസ്ഥാനത്ത് സുരക്ഷ ശക്തം

ദില്ലി: ഗവേഷണ വിദ്യാർത്ഥികൾക്കുള്ള ധനസഹായം നിർത്തലാക്കിയ യുജിസി നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസർക്കാർ നിർദേശത്തിലുള്ള യുജിസി നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകൾ ഇന്ന് ദില്ലിയിൽ യുജിസി ആസ്ഥാനത്ത് പ്രതിഷേധം നടത്തും. വിദ്യാർത്ഥി പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ദില്ലിയിലെ യുജിസി ആസ്ഥാനത്ത് ഒരിക്കിയിരിക്കുന്നത്.

നെറ്റ് കടമ്പ കടക്കാത്ത ഗവേഷണ വിദ്യാർത്ഥികൾക്ക് യുജിസി നൽകിയിരുന്ന സഹായധനം നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. എംഫിൽ പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് 18 മാസം മുതൽ നാലു വർഷം വരെ യുജിസി നൽകിയിരുന്ന ധനസഹായം ദുരുപയോഗം ചെയ്യപെടുന്നെന്ന് പറഞ്ഞാണ് യുജിസി നിർത്തലാക്കിയത്. ആയിരക്കണക്കിന് ഗവേഷണ വിദ്യാർഥികൾക്ക് 5000 മുതൽ 8000 രൂപ വരെ പ്രതിമാസ ധനസഹായം യുജിസി നൽകിയിരുന്നു. എന്നാൽ നാഷണൽ എലിജിബ്ലിറ്റി ടെസ്റ്റ് കടമ്പ കടക്കാതെ ഗവേഷണത്തിന് എത്തുന്ന വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പ് നൽകേണ്ടെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു.

ഒക്കുപ്പൈ യുജിസി എന്നുയർത്തി എബിവിപി ഒഴികെയുള്ള വിവിധ വിദ്യാർത്ഥി സംഘടനകൾ ഇന്ന് ദില്ലിയിലെ യുജിസി ആസ്ഥാനത്ത് പ്രതിഷേധം തുടരും. ജെഎൻയു ദില്ലി യൂണിവേഴ്‌സിറ്റി, അംബേദ്കർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ നൂറു കണക്കിന് വിദ്യാർത്ഥികളും ഇന്നത്തെ പ്രതിഷേധത്തിൽ പങ്കു ചേരും. വിവാദ തീരുമാനം പിൻവലിക്കുന്നതു വരെ സമരം തുടരുമെന്ന് വിവിധ ഇടതു സംഘടനകളും ്‌വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News