അഭിനയത്തിന് അവധി നൽകി ഗണേഷ്‌കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്നു; അഴിമതിക്കെതിരായ പോരാട്ടത്തിന് പിന്തുണ നൽകിയത് ഇടതുമുന്നണി മാത്രമാണെന്ന് എംഎൽഎ

കൊല്ലം: ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള പ്രചരണ തിരക്കിലാണ് നടനും കൊല്ലം പത്തനാപുരം എംഎൽഎ കൂടിയായ ബി. ഗണേഷ്‌കുമാർ. അഴിമതിക്കെതിരായ പോരാട്ടത്തിന് ഇടതുമുന്നണി മാത്രമാണ് പിന്തുണ നൽകിയതെന്നും മരണം വരെ ആ നന്ദി ഉണ്ടാവുമെന്നും പറഞ്ഞാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്കു വേണ്ടി ഗണേഷ്‌കുമാർ കുടുംബയോഗങളിൽ നാട്ടുകാരോട് വോട്ടഭ്യർത്ഥിക്കുന്നത്.

പത്തനാപുരം നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ ജില്ലാ ബ്ലോക്ക് ഗ്രാമ ഇടതുസ്ഥാനാർത്ഥികളുടെ വിജയത്തിനായി വിളിച്ച് ചേർക്കുന്ന കുടുംബയോഗങ്ങൾ ജനപങ്കാളിത്തം കൊണ്ടും ഗണേഷ്‌കുമാറിന്റെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമാവുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്ന ഗണേഷ്‌കുമാർ. ഇക്കുറി ഇടത് സ്ഥാനാർത്ഥികൾക്കു വേണ്ടി വോട്ടഭ്യർത്ഥിക്കുന്നത് കുടുംബയോഗങ്ങളിൽ നാട്ടുകാർ കൈയ്യടിച്ചാണ് സ്വീകരിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ അഴിമതിക്കെതിരെയും ചിലർ വർഗ്ഗീയ ശക്തികളുമായി കൂട്ടുകൂടുന്നതിനെയും എണ്ണി പറഞ്ഞാണ് ഗണേഷ്‌കുമാർ അഭിനയത്തിന് താൽക്കാലിക അവധി നൽകി വോട്ടഭ്യർത്ഥിക്കുന്നത്

അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടത്തിന് ഇടതുപക്ഷമാണ് പിന്തുണ നൽകിയതെന്നും മരണം വരെ താനത് മറക്കില്ലെന്നും ഗണേഷ്‌കുമാർ കുടുംബയോഗങ്ങളിൽ വ്യക്തമാക്കി. ഗണേഷ്‌കുമാർ യുഡിഎഫ് വിട്ടതിനു ശേഷം നടക്കാൻ പോകുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയുടെ കിഴക്കൻ മേഖലയിൽ യുഡിഎഫിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News