‘മുന്നി’ക്ക് വേണ്ടി ‘ഭായ്ജാൻ’മാർ ഒന്നിച്ചു; 15 വർഷത്തിന് ശേഷം ഗീത ഇന്ത്യയിലെത്തി

ദില്ലി: 15 വർഷങ്ങൾക്കു മുൻപ് പാകിസ്ഥാനിൽ എത്തിയ മൂകയും ബധിരയുമായ ഇന്ത്യൻ പെൺകുട്ടി ഗീത ഇന്ത്യയിലെത്തി. പാകിസ്ഥാനിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് 10.50 ഓടെ ഗീത ദില്ലിയിലെത്തിയത്. ഇന്ത്യയും പാകിസ്ഥാനും സംയുക്തമായാണ് ഗീതയെ നാട്ടിൽ എത്തിച്ചത്. ചെറുപ്രായത്തിൽ പാക്കിസ്ഥാനിൽ എത്തിപ്പെട്ട ഗീതയെ സംരക്ഷിച്ചത് കറാച്ചിയിലെ ഈദ് ഫൗണ്ടഷൻ എന്ന സാമൂഹ്യ സംഘടനയാണ്.

നാട്ടിൽ എത്തുന്ന പെൺകുട്ടിയെ ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ബീഹാറിലുള്ള മാതാപിതാക്കൾക്ക് കൈമാറും. ഇസ്ലാമബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അയച്ചുകൊടുത്ത ഫോട്ടോയിൽനിന്ന് ഗീത ബന്ധുക്കളെ തിരിച്ചറിഞ്ഞതായി വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈദി ഫൗണ്ടേഷന്റെ അഞ്ചു പ്രവർത്തകർക്കൊപ്പം എത്തുന്ന ഗീതയെ സർക്കാർ അതിഥികളായാണ് സ്വീകരിക്കുകയെന്ന് വികാസ് സ്വരൂപ് അറിയിച്ചു. ഗീതയെ കുറിച്ച് പാക് സ്വദേശി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

11-12 വയസുള്ളപ്പോഴാണ് ഗീത പാകിസ്ഥാനിലെത്തിപ്പെട്ടത്. കഴിഞ്ഞ ആഗസ്തിലാണ് ഗീതയെ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. ജലന്ധറിനടുത്ത് കർത്താർപൂരിൽ വൈശാഖി ഉത്സവത്തിന് പോയപ്പോഴാണ് ഗീത കുടുംബവുമായി വേർപിരിഞ്ഞത്. ഇന്ത്യയിൽ നിന്നുള്ള സംഝോത എക്‌സ്പ്രസിൽ പാകിസ്ഥാനിലെ ലാഹോറിലത്തെിയ പെൺകുട്ടിയെ ഈദി ഫൗണ്ടേഷൻ പ്രവർത്തകരാണ് സംരക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News