അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്; രണ്ടു ഗ്രാമീണർക്ക് പരുക്ക്

ശ്രീനഗർ: അതിർത്തിയിൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ രണ്ടു ഗ്രാമീണർക്ക് പരുക്ക്. ജമ്മു കാശ്മീരിലെ അതിർത്തിപ്രദേശമായ സാംബ ജില്ലയിലാണ് ബിഎസ്എഫ് ഔട്ട്‌പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തിയത്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിനെതിരെ സൈന്യവും ശക്തമായി തിരിച്ചടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News