ആഷിഖ് അബു ചിത്രം റാണി പത്മിനിയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞ സംഭവത്തിൽ സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം തുടരുകയാണ്. എന്നാൽ തന്നെ അസഭ്യം പറയുന്നവർക്ക് അതേ അളവിൽ ജൂഡ് തിരിച്ചു കൊടുക്കുന്നുമുണ്ട്. തന്നെ തെറി വിളിച്ച് അധിക്ഷേപിച്ച ആരാധകന്റെ തന്തയ്ക്ക് വിളിച്ചും ജൂഡ് തന്റെ ദേഷ്യം തീർക്കുന്നുണ്ട്.
റിലീസ് ദിവസം തന്നെ റാണി പത്മിനിക്കെതിരെ മോശം പ്രതികരണം നടത്തിയ ജൂഡ് ആന്റണിക്കെതിരെ രൂക്ഷവിമർശനമായിരുന്നു ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പിൻവലിച്ച് ജൂഡ് ഖേദം പ്രകടിപ്പിച്ചിരുന്നു. റാണി പത്മിനി ഏറെ നിരാശപ്പെടുത്തിയെന്നായിരുന്നു ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു സംവിധായകൻ ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.
വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ച രണ്ടു സ്ത്രീകളുടെ ഹിമാചൽപ്രദേശ് വരെയുള്ള യാത്രയാണ് റാണി പത്മിനിയുടെ പ്രമേയം. കാശ്മീർ, ഹിമാചൽ, ദില്ലി എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. പിഎം ഹാരിസും മുഹമ്മദ് അൽത്താഫുമാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം മധുനീലകണ്ഠൻ. ശ്യാം പുഷ്‌ക്കരനും രവിശങ്കരും ചേർന്നാണ് തിരക്കഥയൊരുക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാലാണ് ഈണം നൽകുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post