ശാശ്വതീകാനന്ദയുടെ മരണം ജലസമാധിയല്ല; മരണത്തിന്റെ തലേദിവസം മുഖ്യമന്ത്രിക്കൊപ്പം കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ബാലകൃഷ്ണപ്പിള്ള

തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം ജലസമാധിയല്ലെന്ന് ആർ ബാലകൃഷ്ണപ്പിള്ള. മരിക്കുന്നതിന് തലേദിവസം മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ശാശ്വതീകാനന്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആലുവയിൽ പോയി തിരിച്ച് വന്ന ശേഷം കാണാമെന്ന് ശാശ്വതീകാനന്ദ പറഞ്ഞിരുന്നുവെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു. അങ്ങനെയുള്ള ആൾ എങ്ങനെ ജലസമാധിയടയുമെന്നും ബാലകൃഷ്ണപ്പിള്ള ചോദിച്ചു. ശാശ്വതീകാനന്ദ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News