ദില്ലി: ബീഹാറിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് അടുത്തിരികെ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സാഹചര്യം അനുകൂലമല്ലാത്ത ബിജെപി ബിഹാറിൽ ആശയറ്റ മുയലിനെപ്പോലെ ഓടിനടക്കുകയാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും രാജിവെച്ചു പുറത്തു പോകേണ്ടിവരുമെന്നും ലാലു വ്യക്തമാക്കി.
സംവരണവിഷയത്തിൽ ബിജെപിക്ക് വ്യക്തമായ മറുപടിയില്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്തിന്റെ പ്രസ്താവന ബിജെപിയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭോജ്പൂർ, ബുക്‌സാർ, നളന്ദ, പട്‌ന, സരൺ, വൈശാലി ജില്ലകളിൽ ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ എട്ടിന് നടക്കും.
Get real time update about this post categories directly on your device, subscribe now.
Discussion about this post