ലീഗിന് കുറിച്ചുള്ള വിലയിരുത്തലിൽ മാറ്റമില്ല; ആർഎസ്എസിന്റെ വർഗീയതയാണ് ചർച്ച ചെയ്യേണ്ടതെന്ന് പിണറായി

തിരുവനന്തപുരം: മുസ്ലീംലീഗ് വർഗീയമാണോ അല്ലയോ എന്നതല്ല ഇപ്പോഴത്തെ പ്രശ്‌നമെന്നും ആർഎസ്എസിന്റെ വർഗീയതയാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും സിപിഐഎം പിബി അംഗം പിണറായി വിജയൻ. ലീഗിനെ കുറിച്ചുള്ള വിലയിരുത്തലിൽ മാറ്റമില്ലെന്നും ലീഗിനെ കുറിച്ച് വ്യാമോഹമില്ലെന്നും പിണറായി പറഞ്ഞു.

ഹിറ്റ്‌ലറുടെ നയം ഇന്ത്യയിൽ നടപ്പാക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ യുഡിഎഫും ആർഎസ്എസും നിരാശയിലാണ്. താൽപര്യം വ്യത്യസ്തമാണെങ്കിലും യുഡിഎഫിനും ആർഎസ്എസിനും ധാരണയിലെത്താൻ ഒരു പ്രശ്‌നവുമില്ല. ഇരുകൂട്ടരുടെയും താൽപര്യങ്ങൾക്ക് പരസ്പര സഹായമുള്ളത് കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും പിണറായി പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെതിരായ നീക്കങ്ങൾക്ക് തടയിടാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു. എസ്എൻഡിപി യോഗത്തെ പണക്കാരുടെ പോക്കറ്റിൽ ഒതുക്കാനാകില്ലെന്നും പിണറായി പറഞ്ഞു. ദാദ്രി, ഫരീദാബാദ് സംഭവങ്ങളിൽ മുഖ്യമന്ത്രിക്ക് മൗനമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ്. സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെടുന്നില്ല. പൊതുവിതരണ മേഖലയിലെ പ്രവർത്തനം മന്ദീഭവിച്ചു. യു.ഡി.എഫിന് നാടിനോടൊ ജനങ്ങളോടൊ ഒരു പ്രതിബദ്ധതയുമില്ലെന്നും പിണറായി പറഞ്ഞു.
രാഷ്ട്രീയത്തിൽ ഇടപെടില്ലെന്ന എൻഎസ്എസ് നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News