ഇന്ത്യ വിസ നിഷേധിച്ച പാക് എഴുത്തുകാരിയുടെ പുസ്തകം സ്‌കൈപ്പിലൂടെ പ്രകാശനം ചെയ്തു

ദില്ലി: ഇന്ത്യ വിസ നിഷേധിച്ച് പാകിസ്ഥാൻ എഴുത്തുകാരിയുടെ പുസ്തകം സ്‌കൈപ്പിലൂടെ പ്രകാശനം ചെയ്തു. പാക് യുവ എഴുത്തുകാരി കൻസ ജാവേദിന്റെ ആഷസ്, വൈൻ ആൻഡ് ഡസ്റ്റ് എന്ന പുസ്തകമാണ് ഞായറാഴ്ച്ച സ്‌കൈപ്പിലൂടെ പ്രകാശനം ചെയ്തത്.

പ്രസിദ്ധമായ കുമവോൺ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ കൻസ ജാവേദിന് ഇന്ത്യ വിസ അനുവദിച്ചിരുന്നില്ല. തുടർന്നാണ് കൻസയുടെ പ്രഥമ നോവൽ സ്‌കൈപ്പിലൂടെ പ്രകാശനം ചെയ്തത്. സാഹിത്യോത്സവത്തിൽ വച്ച് പുസ്തകം പ്രകാശനം ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സാഹിത്യോത്സവം നടക്കുന്നത്. പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാൻ വരാൻ വിസ ലഭിക്കാൻ മൂന്നാഴ്ച മുമ്പേ കൻസ രേഖകൾ ഇന്ത്യൻ ഹൈക്കമ്മീഷനു നൽകിയിരുന്നു. എന്നാൽ പരിപാടിയുടെ രണ്ടു ദിവസം മുൻപാണ് വിസ നിഷേധിച്ച കാര്യം കൻസയെ ഹൈക്കമ്മീഷൻ അറിയിച്ചത്. കാരണമൊന്നുമറിയിച്ചില്ലെന്നും ഇന്ത്യയുടെ നടപടി അത്യന്തം വേദനയുണ്ടാക്കിയെന്നും അവഹേളനപരമായി തോന്നിയെന്നും കൻസ ലോഹോറിൽ പ്രതികരിച്ചിരുന്നു.

21 വയസുള്ളപ്പോൾ കൻസ എഴുതിയ നോവലാണ് ആഷസ്, വൈൻ ആൻഡ് ഡസ്റ്റ്. ടിബർ ജോൺസ് സൗത്ത് ഏഷ്യാ പ്രൈസിന് നോവൽ പരിഗണിക്കപ്പെടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News