രണ്ടു ടണ്‍ മയക്കുമരുന്നുമായി സൗദി രാജകുമാരന്‍ ബെയ്‌റൂട്ടില്‍ അറസ്റ്റില്‍; സൈനികര്‍ക്കു നല്‍കാന്‍ കൊണ്ടുപോയതെന്നു സംശയം

ബെയ്‌റൂട്ട്: സ്വകാര്യ വിമാനത്തില്‍ കടത്തുകയായിരുന്ന രണ്ടു ടണ്‍ മയക്കുമരുന്നുമായി സൗദി രാജകുമാരന്‍ അറസ്റ്റിലെന്നു റിപ്പോര്‍ട്ട്. ബെയ്‌റൂട്ടിലെ റഫീഖ് ഹരീരി വിമാനത്താവളത്തിലാണ് അബദ് അല്‍ മുഹ്‌സെന്‍ ബിന്‍ വാലിദ് ബന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് അറസ്റ്റിലായത്. വിമാനത്തില്‍ നാല്‍പതു പായ്ക്കറ്റുകളിലായി രണ്ടു ടണ്ണിന്റെ മയക്കുമരുന്നു ഗുളികകളാണുണ്ടായിരുന്നതെന്നു പൊലീസിനെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജകുമാരനെ ചോദ്യം ചെയ്തുവരികയാണ്. നാലു പേരും ഒപ്പമുണ്ടായിരുന്നു. ആംഫിറ്റാമിന്‍ ഇനത്തില്‍ വരുന്ന കാപ്റ്റാഗണ്‍ എന്ന മരുന്നാണ് കടത്തിയത്. യെമനില്‍ അടക്കം യുദ്ധം ചെയ്യുന്ന സൗദി സൈനികര്‍ പതിവായി ഉപയോഗിക്കുന്നതാണ് ഈ മയക്കുമരുന്നെന്നാണ് സൂചന. ഇവര്‍ക്ക് എത്തിച്ചുനല്‍കാനായിരുന്നു രാജകുമാരന്റെ ശ്രമമെന്നും റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News