ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു; മുംബൈ പൊലീസിന് കൈമാറണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിനോട് മഹാരാഷ്ട്ര സർക്കാർ

ജക്കാർത്ത: ഇന്തോനേഷ്യയിൽ പിടിയിലായ അധോലോക നേതാവ് ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഛോട്ടാരാജനെ നിരവധി കേസുകളുള്ള മുംബൈ പൊലീസിന് കൈമാറണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിനോട് മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഛോട്ടാരാജനെ പിടികൂടിയ വിവരം ഇന്ത്യയെ ഇന്റർപോൾ അറിയിച്ചിട്ടുണ്ട്.

ഇന്തോനീഷ്യയിലെ ബാലിയിലെ റിസോർട്ടിൽ നിന്നാണ് ഛോട്ടാരാജനെ പിടികൂടിയത്. നിരവധി അധോലോക കൊലപാതകങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഛോട്ടാരാജൻ ദശാബ്ദങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇന്റർപോളിന്റെ അറസ്റ്റിലായത്.

ഓസ്‌ട്രേലിയൻ പൊലീസിന്റെ രഹസ്യവിവരത്തെത്തുടർന്നായിരുന്നു അറസ്റ്റ്. സിഡ്‌നിയിൽനിന്ന് ബാലിയിലെ റിസോർട്ടിലെത്തിയ ഉടനെയായിരുന്നു അറസ്‌റ്റെന്ന് ബാലി പൊലിസ് വക്താവ് ഹെറി വിയാന്റോ പറഞ്ഞു. റെഡ്‌നോട്ടീസുള്ള ഛോട്ടാ രാജൻ കുറച്ചുദിവസമായി കാൻബറയിലുണ്ടെന്നു വിവരമുണ്ടായിരുന്നു. ഇന്റർപോൾ വളയുമെന്ന സൂചനയെത്തുടർന്നു രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News