ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മുപ്പത് ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നു

കോഴിക്കോട്: ജ്വല്ലറിയിൽ നിന്ന് ഹാൾമാർക്ക് ചെയ്ത് സ്വർണ്ണം തിരികെ കൊണ്ടുവരുന്നതിനിടെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്നു. ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിയിലേക്ക് സ്വർണ്ണം കൊണ്ടുവരുന്നതിനിടെയാണ് മുപ്പത് ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിയിലെ ജീവനക്കാരൻ ദിജിൻ ഹാൾമാർക്ക് ചെയ്ത സ്വർണ്ണവുമായി ജ്വല്ലറിയിലേക്ക് ബൈക്കിൽ വരുന്നതിനിടെ എംഎം അലി റോഡിൽ വെച്ചാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. എൻഫോഴ്‌സ്്്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ സംഘം ഭീഷണിപ്പെടുത്തി സ്വർണ്ണമെടുത്ത ശേഷം ദിജിനെയും കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ദേവഗിരി എത്തിയപ്പോൾ കാറിലുണ്ടായിരുന്നവർ ദിജിനെ ആക്രമിച്ച പരുക്കേൽപിച്ച ശേഷം വഴിയിലുപേക്ഷിച്ചു. സാരമായ പരുക്കേറ്റതിനെ തുടർന്ന് ദിജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പതു ലക്ഷംരൂപ വിലമതിക്കുന്ന സ്വർണ്ണമാണ് നഷ്ടപ്പെട്ടതെന്ന് ജ്വല്ലറി അധികൃതർ പറഞ്ഞു.

സംഭവമറിഞ്ഞ് ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉന്നത പൊലീസുദ്യോഗസ്ഥർ ജ്വല്ലറിയിലെത്തി പരിശോധന നടത്തി. കോഴിക്കോട് കസബ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News