വടകരയിൽ ഒന്നിച്ച് സഞ്ചരിച്ച വിദ്യാർത്ഥികൾക്ക് നേരെ സദാചാരഗുണ്ടായിസം; ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ; മുസ്ലീംലീഗ്-എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ ഒരുമിച്ച് സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. വടകര ആവളയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം നടന്നത്.

സഹപാഠികളായ പെൺകുട്ടിയും ആൺകുട്ടിയും ഓട്ടോയിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം തിരുവണ്ണൂരിൽ വച്ച് ഓട്ടോ തടഞ്ഞു നിർത്തി ആക്രമണം നടത്തുകയായിരുന്നു. പെൺകുട്ടിയും ആൺകുട്ടിയും ഒരുമിച്ച സഞ്ചരിക്കുന്നതിനെ ചോദ്യം ചെയ്ത സംഘം ആൺകുട്ടിയെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ആവള സ്വദേശികളായ ആദിൽ, മുഹമ്മദ്, സെയ്ഫുദ്ധീൻ, തിരുവള്ളൂർ സ്വദേശികളായ മൻസൂർ, ആരിഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ മുസ്ലീംലീഗ്-എസ്ഡിപിഐ പ്രവർത്തകരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News