ഷാരൂഖും കജോളും; ദിൽവാലേയുടെ ക്ലൈമാക്‌സ് മേക്കിംഗ് വീഡിയോ കാണാം

dilwale

ചെന്നൈ എക്‌സ്പ്രസിന് ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രമായ ദിൽവാലേയുടെ ക്ലൈമാക്‌സിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. നാലു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ബോളിവുഡ് ടാബ്ലോയ്ഡ് എന്ന ചാനലാണ് പുറത്തുവിട്ടത്.

വർഷങ്ങൾക്ക് ശേഷം കജോളും കിംഗ് ഖാൻ ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദിൽവാലേ. 2010ൽ റിലീസ് ചെയ്ത മൈ നെയിം ഇസ് ഖാനാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. വരുൺ ധവാൻ, കബീർ ബേദി, വിനോദ് ഖാന്ന, ജോണി ലിവർ, സഞ്ജയ് മിശ്ര, മുരളി ശർമ്മ, മുകേഷ് തിവാരി തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാനവേഷങ്ങളിലെത്തുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രോഹിത്ത് ഷെട്ടിയും ഗൗരി ഖാനുമാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിസ്തുമസിനാണ് റിലീസ്. രാമോജി റാവു ഫിലിം സിറ്റിയിലായിരുന്ന പ്രധാന ചിത്രീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News