ഗോമാംസം തേടി സംഘപരിവാർ കേരളത്തിന്റെ അധീനതയിലുള്ള സ്ഥലത്തുമെത്തി; ദില്ലി മലയാളികളെ ഭീതിയിലാഴ്ത്തുന്ന സംഭവം; സർക്കാർ ഉചിത നടപടി സ്വീകരിക്കണമെന്ന് പിണറായി

തിരുവനന്തപുരം: ഗോമാംസം വിളമ്പിയെന്ന് ആരോപിച്ച് ദില്ലി കേരളാ ഹൗസിൽ റെയ്ഡ് നടത്തിയ ദില്ലി പൊലീസ് നടപടിക്കെതിരെ സിപിഐഎം പിബി അംഗം പിണറായി വിജയൻ.

‘നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവർ അതിക്രമിച്ചു കയറും എന്ന മുന്നറിയിപ്പാണ് ദൽഹി കേരള ഹൗസിൽ പശുവിറച്ചി വിളമ്പി എന്നാരോപിച്ച് നടത്തിയ അതിക്രമം. ഡൽഹിയിൽ പോത്തിറച്ചിക്ക് നിരോധനം ഇല്ല. കേരള ഹൗസിൽ അത് പാകം ചെയ്ത് വിൽക്കുന്നതിന് തടസ്സവുമില്ല. വർഗീയ ഭ്രാന്തു മൂത്തവരുടെ വാക്ക് കേട്ട് ദൽഹി പോലീസ് കേരള ഹൗസിൽ നിയമവിരുദ്ധമായി കടന്നു കയറിയത്. സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. കേരള ഗവർമെന്റിന്റെ അധീനതയിലുള്ള സ്ഥലത്തുപോലും തങ്ങൾ എന്തും ചെയ്യും എന്നാണ് കേരളഹൗസിന്റെ ചുമതലയുള്ള റസിഡന്റ് കമീഷണറുടെ അനുമതിയില്ലാതെ ക്യാന്റീൻ റെയ്ഡ് ചെയ്ത ദൽഹി പോലീസ് നൽകുന്ന മുന്നറിയിപ്പ്. ‘ -പിണറായി വിജയൻ പറയുന്നു.

‘മലയാളികളുടെ ഭക്ഷണം തങ്ങൾ നിശ്ചയിക്കും എന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് ഈ നടപടിയിലൂടെ ഭീഷണിപ്പെടുത്തുന്നത്. മുഹമ്മദ് ആഖ്‌ലാക്കിനെ ഇടിച്ചു കൊന്നത് പോലെ, നാളെ ഏതു അടുക്കളയിലും കടന്നു ചെന്ന് അതിക്രമം കാട്ടാൻ തങ്ങൾ മടിക്കില്ല എന്നാണു സംഘപരിവാർ ഇതിലൂടെ നൽകുന്ന സന്ദേശം. നമ്മുടെ അടുക്കളയും സ്വകാര്യതയും സ്വതന്ത്രമായ ജീവിതവും ഭീഷണിയുടെ നിഴലിൽ ആക്കാനുള്ള ഇത്തരം ശ്രമങ്ങൾ അതിശക്തമായി ചെറുക്കപ്പെടണം. ‘- ഫേസ്ബുക്കിലൂടെ പിണറായി ആവശ്യപ്പെട്ടു.

ദാദ്രിയിൽ മുഹമ്മദ്‌ അഖ്ലാക്കിനെ കൊന്ന ശക്തികൾ തന്നെയാണ് ഡൽഹിയിൽ കേരള ഹൗസിന്റെ അടുക്കളയിലേക്ക് കടന്നു കയറിയത്. നാളെ നാട്…

Posted by Pinarayi Vijayan on Monday, October 26, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News