തന്റേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വാട്‌സ്ആപ്പ് നമ്പറാണെന്ന് യുവതാരം ഉണ്ണി മുകുന്ദൻ. ഉപയോഗിക്കാത്ത ആ നമ്പരിനെ കുറിച്ച് നിരവധി മെസേജുകളാണ് ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിന്റെ പേരിൽ മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണെന്നും ഉണ്ണി മുകന്ദൻ പറഞ്ഞു.
ആ നമ്പരിൽ വാട്‌സ്ആപ്പോ മൊബൈൽ കണക്ഷനോ തനിക്കില്ല. ഈ നമ്പർ ഉപയോഗിക്കുന്നയാൾ തന്റെ പേരിലാണ് അത് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ട് അതിൽ നിന്നു വരുന്ന സന്ദേശങ്ങൾ ദയവായി പ്രോത്സാഹിപ്പിക്കരുതെന്നും തട്ടിപ്പുകളിൽ വീണുപോകരുതെന്നും ഉണ്ണി മുകുന്ദൻ താരങ്ങളോട് അഭ്യർത്ഥിച്ചു.
Hi all !! This number 08893-134145 is “NOT MINE”…. E phone number ende alla… I’m not using whatsapp or mobile…
Posted by Unni Mukundan on Sunday, October 25, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post