ആഷിഖ് അബു ചിത്രമായ റാണി പത്മിനിയെ പുകഴ്ത്തി സംവിധായകനും നടനുമായ ജോയ് മാത്യു.
‘സംഗതി സിനിമയാണേലും നമ്മുടെ പെൺകുട്ടികൾ കണ്ടു പഠിക്കേണ്ട പല കാര്യങ്ങളുമുണ്ട് ഈ സിനിമയിൽ. ചിറകു ഒതുക്കി വയ്ക്കാൻ നിർബന്ധിക്കപ്പെട്ട നമ്മുടെ സ്ത്രീകൾ ചിറകു വിരുത്തി ഭൂമിക്കു മുകളിലൂടെ പറക്കുന്ന ഒരൊറ്റ ദൃശ്യം മതി ‘മലയാളി മങ്ക’ യ്ക്ക് കണ്ടു പഠിക്കാൻ. മഞ്ജുവിനെയാണോ റിമയയെയാണോ നമുക്കിഷ്ടമാവുക എന്ന് ചോദിച്ചാൽ നാം കുഴങ്ങും, മധു നീലകണ്ഠൻ എന്ന ക്യാമറമാൻ കാണിച്ചുകൂട്ടിയ സൗന്ദര്യാത്മക പോക്രിത്തരങ്ങൽക്കു അയാൾക്ക് കിട്ടും (ഹാ ഹാ ). ആഷിക്, മലയാളിപെണ്ണുങ്ങളെ (കോഴിക്കോടൻ ഭാഷ ) ഹിമാലയ സാനുക്കളിലെത്തിച്ച താങ്കളുടെ പിരാന്താൻ ചിന്തകൾക്ക് ഒരു ബിഗ് സല്യൂട്ട് ‘- ജോയ് മാത്യു പറയുന്നു.
ആണുങ്ങൾ ഈ പടം കാണണമെന്ന് പറയില്ല എന്നാൽ പെൺകുട്ടികൾ റാണി പത്മിനി കാണുന്നതു നന്നായിരിക്കുമെന്നും ജോയ് മാത്യു പറയുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post