ആരാണ് ഈ ജൂഡ് ആന്റണി? റാണി പത്മിനി വിവാദത്തിൽ ആരാധകനോട് ജോയ് മാത്യു

ആരാണ് ഈ ജൂഡ് ആന്റണിയെന്ന ചോദ്യവുമായി സംവിധായകൻ ജോയ് മാത്യു. റാണി പത്മിനിയെ കുറിച്ചുള്ള ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് നിരൂപണത്തിന്റെ കീഴിൽ കമന്റിട്ട പ്രേക്ഷകനോടാണ് ജോയ് മാത്യു ഇക്കാര്യം ചോദിച്ചത്. ചോദ്യത്തിന് ഇതുവരെ 310 ലൈക്ക് കിട്ടിയപ്പോൾ മറുപടിക്ക് 1,281 ലൈക്കാണ് ലഭിച്ചത്.

joy
റിലീസ് ദിവസം തന്നെ റാണി പത്മിനിക്കെതിരെ മോശം പ്രതികരണം നടത്തിയ ജൂഡ് ആന്റണിക്കെതിരെ രൂക്ഷവിമർശനമായിരുന്നു ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പിൻവലിച്ച് ജൂഡ് ഖേദം പ്രകടിപ്പിച്ചിരുന്നു. റാണി പത്മിനി ഏറെ നിരാശപ്പെടുത്തിയെന്നായിരുന്നു ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു സംവിധായകൻ ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.

വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ച രണ്ടു സ്ത്രീകളുടെ ഹിമാചൽപ്രദേശ് വരെയുള്ള യാത്രയാണ് റാണി പത്മിനിയുടെ പ്രമേയം. കാശ്മീർ, ഹിമാചൽ, ദില്ലി എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. പിഎം ഹാരിസും മുഹമ്മദ് അൽത്താഫുമാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം മധുനീലകണ്ഠൻ. ശ്യാം പുഷ്‌ക്കരനും രവിശങ്കരും ചേർന്നാണ് തിരക്കഥയൊരുക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാലാണ് ഈണം നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News