ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍; ബംഗളുരു പൊലീസ് അമിതിനെ അറസ്റ്റ് ചെയ്തത് ബോളിവുഡ് നിര്‍മാതാവിനെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തതിന്

ബംഗളുരു: മുപ്പത്തിനാലുകാരിയെ കൈയേറ്റം ചെയ്യാനും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചെന്ന കേസില്‍ ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍. ബംഗളുരു പൊലീസാണ് അമിതിനെ അറസ്റ്റ് ചെയ്തത്. ബോളിവുഡ് നിര്‍മാതാവായ വന്ദന ജെയിനിന്റെ പരാതിയിലാണ് അറസ്റ്റ്.

ബംഗളുരുവിലെ ഒരു ഹോട്ടലില്‍ അമിതിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ താന്‍ വാക്കാലും ശാരീരികമായും അപമാനത്തിനും പീഡനത്തിനും ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് വന്ദനയുടെ പരാതി. സെപ്റ്റംബര്‍ ഇരുപത്തഞ്ചിനാണ് സംഭവം. ഇന്ന് അറസ്റ്റ് ചെയ്ത അമിതിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

വന്ദനയ്ക്ക് അമിത് മിശ്രയെ മൂന്നു വര്‍ഷമായി പരിചയമുണ്ട്. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് അമിതിനെ കാണാന്‍ ഹോട്ടലിലെത്തിയത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ബംഗാള്‍ ടൈഗേഴ്‌സ് ടീമിന്റെ സഹ ഉടമകൂടിയാണ് വന്ദന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News