കേരളഹൗസിലെ ബീഫ് പരിശോധന: പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിയുടെ പ്രതിഷേധക്കത്ത്; അനുമതിയില്ലാതെ പരിശോധിച്ചത് ശരിയായില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരള ഹൗസിലെ ദില്ലി പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിമാരുടെ പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗിനും കത്തയച്ചു. അനുമതിയില്ലാതെ പൊലീസ് കടന്നത് ശരിയായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അനുമതിയില്ലാതെയാണ് പൊലീസ് കേരള ഹൗസില്‍ കടന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here