കേരള ഹൗസിലെ ബീഫ് റെയ്ഡ്; അപലപിച്ചു മുഖ്യമന്ത്രിമാര്‍; മോദിക്കിഷ്ടമില്ലാത്തതു കഴിച്ചാല്‍ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുമോ എന്നു കെജ്രിവാള്‍

ദില്ലി: കേരള ഹൗസിലെ അടുക്കളയില്‍ പശുവിറച്ചിയുണ്ടോ എന്ന് പരിശോധിക്കാന്‍ ദില്ലി പൊലീസ് നടത്തിയ റെയ്ഡിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രംഗത്ത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമാണ് ദില്ലി പൊലീസിന്റെ നടപടിയെ വിമര്‍ശിച്ചു രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ബിജെപിക്കോ ഇഷ്ടമില്ലാത്ത ഭക്ഷണം ദില്ലിയിലെ ഏതെങ്കിലും സംസ്ഥാന ഭവനില്‍നിന്ന് അവിടത്തെ മുഖ്യമന്ത്രി കഴിച്ചാല്‍ അവരെയും അറസ്റ്റ് ചെയ്യുമോ എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്. കേരള ഹൗസില്‍ ദില്ലി പൊലീസ് നടത്തിയ റെയ്ഡിനെ അപലപിക്കുന്നു. കേരള ഹൗസ് സ്വകാര്യ ഹോട്ടലല്ലെന്നും സര്‍ക്കാര്‍ സ്ഥാപനമാണെന്നുമുള്ള കേരള മുഖ്യമന്ത്രിയുടെ അഭിപ്രായത്തോടു യോജിക്കുന്നു. കേരള ഹൗസില്‍ ദില്ലി പോലീസിന് യാതൊരു കാര്യവുമില്ല. ഇതു സംസ്ഥാനാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. ദില്ലി പൊലീസ് ബിജെപി സേനയായി പ്രവര്‍ത്തിക്കുകയാണെന്നും കെജ്രിവാള്‍ ട്വീറ്റില്‍ കുറ്റപ്പെടുത്തി.

ദില്ലി കേരള ഹൗസില്‍ സംഭവിച്ചകാര്യങ്ങളെ അതി കഠിനമായി അപലപിക്കുന്നെന്നാണ് മമത ബാനര്‍ജി ട്വീറ്റ് ചെയ്തത്. ജനങ്ങളുടെ മൗലികാവകാശങ്ങളെ തടയാനുള്ള അനാരോഗ്യകരവും യുക്തിരഹിതവുമായ നീക്കമാണ് ഇതെന്നും മമത കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News