ബീഫ് പരിശോധന: മലയാളിയുടെ ആത്മാഭിമാനത്തെയാണ് ബിജെപി സര്‍ക്കാര്‍ ചോദ്യം ചെയ്തതെന്ന് പിണറായി വിജയന്‍; കേരള ഹൗസില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

ദില്ലി: മലയാളികളുടെ ആത്മാഭിമാനത്തയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്തതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഫെഡറല്‍ തത്വത്തിന്റെ ഭാഗമായി അനുസരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് ബിജെപിയ്ക്ക് ബാധകമല്ല. ഫെഡറല്‍ തത്വത്തെ ചോദ്യം ചെയ്തതാണ് ബിജെപി സര്‍ക്കാരിന്റെ നടപടി. മലയാളിയുടെ ആത്മാഭിമാനത്തെ കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്തു. ഇക്കാര്യത്തില്‍ സമാധാനം പാലിയ്ക്കണം എന്ന മുഖ്യമന്ത്രിയുടെ മറുപടി ഉചിതമായില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ദില്ലിയില്‍ എത്തണമായിരുന്നുവെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നേരിട്ട് സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കണമായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബിജെപി സര്‍ക്കാരിന്റെ കൈയ്യിലൊതുങ്ങുന്നയാളാണെന്ന് മോഡിക്കും കൂട്ടര്‍ക്കും എങ്ങനെ മനസിലായി. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി എത്താതിരുന്നത്. മുഖ്യമന്ത്രി ആര്‍എസ്എസിനോട് അതിവിധേയത്വം കാണിക്കുന്നു. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ഉമ്മന്‍ചാണ്ടി അതിവിധേയത്വം കാണിക്കുന്നത്. കേരളത്തിലെ ആര്‍എസ്എസുകാര്‍ ഭൂരിപക്ഷവും ബീഫ് കഴിയ്ക്കുന്നവരാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളഹൗസ് വെറും ഭക്ഷണശാല മാത്രമല്ല. ഭരണ സിരാ കേന്ദ്രം കൂടിയാണ്. ദില്ലി പൊലീസ് കയറണമെങ്കില്‍ പൊലീസ് സംസാ3രിരിക്കണമായിരുന്നു. എന്തിനാണ് പൊലീസ് കയറിയത്. വിളമ്പുന്ന ബീഫ് കേരള ഹൗസിന്റെ വകയിലുള്ള അറവുശാലയില്‍ നിന്ന് കൊണ്ടുവരുന്നതല്ല. പുറത്തുനിന്ന് വാങ്ങുന്ന മാംസമാണ് പാകം ചെയ്ത് കൊടുക്കുന്നത്. പുറത്തുനിന്ന് വാങ്ങുന്ന മാംസത്തെപ്പറ്റി പരാതിയുണ്ടായിരുന്നെങ്കില്‍ റെസിഡന്റ് കമ്മീഷണറെ അറിയിക്കമായിരുന്നു. എന്നാല്‍ അത്തരം സാമാന്യമര്യാദ പൊലീസ് പാലിച്ചില്ല. മനുഷ്യന്‍ എന്തു ഭക്ഷിയ്ക്കണമെന്ന് ഓരോരുത്തരുമാണ് തീരുമാനിക്കുന്നത്. അതുമനസിലാക്കി മുന്നോട്ടു പോകണം. കേരളം ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പൊലീസ് നടത്തിയ ബീഫ് പരിശോധനയെത്തുടര്‍ന്ന് ദില്ലി കേരളഹൗസില്‍ ഇടത് എംപിമാരുടെ പ്രതിഷേധം തുടരുകയാണ്. മുദ്രാവാക്യങ്ങളുമായി കേരളഹൗസിനു മുന്നില്‍ കുത്തിയിരുന്നാണ് എംപിമാരുടെ പ്രതിഷേധം. പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും ഉയര്‍ത്തിയാണ് പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News