മദ്യമില്ലാത്തത് എട്ട് ദിവസം; തെരഞ്ഞെടുപ്പ് ഡ്രൈഡേ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എട്ടു ദിവസം വരെ മദ്യവില്‍പ്പനശാലകള്‍ക്ക് അവധി. ഒക്ടോബര്‍ 31 മുതലാണ് മദ്യവില്‍പ്പന നിയന്ത്രണം. തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണുന്ന നവംബര്‍ ഏഴുവരെയാണ് അവധി. നവംബര്‍ 2ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന വടക്കന്‍, തെക്കന്‍ ജില്ലകളില്‍ ഒക്ടോബര്‍ 31ന് നിയന്ത്രണം നിലവില്‍ വരും.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലാണ് പരസ്യപ്രചരണം അവസാനിക്കുന്ന 31മുതല്‍ നിയന്ത്രണം. ഈ ജില്ലകളില്‍ നവംബര്‍ 5ന് വൈകിട്ട് അഞ്ച് മണിവരെ മദ്യം ലഭിക്കില്ല. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മധ്യകേരളത്തിലെ ജില്ലകളില്‍ നവംബര്‍ 3ന് വൈകിട്ട് അഞ്ച് മണി മുതലാണ് നിയന്ത്രണം. വോട്ടെടുപ്പ് അവസാനിക്കുന്ന നവംബര്‍ 5ന് വൈകിട്ട് 5 മണിവരെയാണ് മദ്യശാലകള്‍ക്ക് അവധി. വോട്ടെണ്ണല്‍ ദിനമായ നവംബര്‍ 7ന് സംസ്ഥാനമൊട്ടാകെ ഡ്രൈഡേ ആണ്.

മദ്യം വിപണനം ചെയ്യുന്ന കടകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, മറ്റ് മദ്യ വില്‍പനശാലകള്‍ തുടങ്ങിയലവയെല്ലാം അടച്ചിടും. ഇവിടങ്ങലില്‍ മദ്യം വിപണനം ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ചിട്ടുണ്ട്. ഡ്രൈഡേകളില്‍ പോളിംഗ് ഏരിയയ്ക്ക് ചുറ്റുമുള്ള ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മദ്യം വിതരണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. മദ്യം സൂക്ഷിച്ച് വയ്ക്കുന്ന വ്യക്തികള്‍ക്കെതിരെയും നടപടിയെടുക്കും. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എക്‌സൈസ് കമ്മീഷണര്‍ക്കാണ് ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News