തിരുത്ത്, ആ രാഷ്ട്രീയ അത്യാചാരം

ബീഫ് വില്‍പന നിയമവിരുദ്ധമല്ലാത്തിടത്ത് ബീഫ് പിന്‍വലിക്കല്‍ രാഷ്ട്രീയതീരുമാനമാണ്. കേരള ഹൗസില്‍ അതു സംഭവിച്ചിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രീയതലസ്ഥാനത്തെ കേരളത്തിന്റെ ആസ്ഥാനത്തുള്ള ഭക്ഷണശാലയില്‍ ഇനി ബീഫ് വിഭവങ്ങള്‍ വിളമ്പില്ല.

കേരള ഹൗസില്‍ ബീഫ് വിഭവ വില്‍പന തുടരണം; ഒരു പ്രതീകംപോലെ. കാരണം, ഇന്ത്യയില്‍ എവിടെയെങ്കിലുമൊരിന്ത്യയുണ്ടെങ്കില്‍ അത് കേരളമാണെന്ന് ആ ധീരത വിളിച്ചു പറയും.

npc-new

കേരള ഹൗസിലെ ബീഫ് വിഭവങ്ങളുടെ പുനര്‍ വില്‍പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രിതന്നെ നിര്‍വഹിക്കണം. ഒരു പ്രതീകം പോലെ തന്നെ. കാരണം, അദ്ദേഹം പിടിക്കുന്നത് ഈ നാട്ടുരാജ്യസമുച്ചയത്തെ ഒരു സ്വതന്ത്രരാഷ്ട്രമാക്കിയ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ കൊടിയാണ്.

ആ ചടങ്ങില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകണം. മറ്റൊരു പ്രതീകം പോലെ. കാരണം, അദ്ദേഹം 125 കോടി ഇന്ത്യക്കാരുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ്.

ആ ചടങ്ങിനും മുമ്പ് കേരള ഹൗസില്‍ ബീഫ് വിഭവ വില്‍പന വേണ്ടെന്നു തീരുമാനിച്ച ഉദ്യോഗസ്ഥവേന്ദ്രനെ തിരിച്ചുവിളിക്കണം; ഇനിയുമൊരു പ്രതീകം പോലെ. കാരണം, കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധിയാകാനുള്ള പക്വതയില്ല തനിക്കെന്ന് ഈയൊരു ദുഷ്‌ച്ചെയ്തിയിലൂടെ വിളംബരപ്പെടുത്തിയിരിക്കയാണ് ആ ഉദ്യോഗസ്ഥമിര്‍ജാഫിര്‍.

അതുകൊണ്ട് വീണ്ടും പറയട്ടെ കേരള ഹൗസില്‍ ബീഫ് വിഭവ വില്‍പന പുനരാരംഭിക്കുക. മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിലൂടെ. പ്രധാനമന്ത്രിയുടെ മുഖ്യാതിഥി സാന്നിദ്ധ്യത്തിലൂടെ. കേരള ഹൗസിലെ പോലീസേമാന്റെ തിരികെ വിളിക്കലിലൂടെ.

പിന്നെ മലയാള പാഠാവലിയിലെ ആ പാഠം നമുക്ക് പുതുക്കി വായിക്കുക: ‘പശു ഒരു നാല്‍ക്കാലിയാണ്. ഒരു മുന്‍കാല്‍ പഞ്ചാബിലും മറ്റേ മുന്‍കാല്‍ ഉത്തരാഞ്ചലിലും ഒരു പിന്‍കാല്‍ കര്‍ണ്ണാടകത്തിലും മറ്റേ പിന്‍കാല്‍ ആന്ധ്രയിലും ചവിട്ടി നില്ക്കുന്ന, ജമ്മുകശ്മീരില്‍നിന്ന് പുല്ലു തിന്നുന്ന, കേരളത്തിനും തമിഴ് നാട്ടിനും മീതേ വാലു ചുഴറ്റുന്ന രാഷ്ട്രീയനാല്ക്കാലി.

ഉറക്കെപ്പറയുക: ഞങ്ങള്‍ മലയാളികളാണ്. ഞങ്ങള്‍ ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും രാഷ്ട്രീയത്തിലാണ്. ഞങ്ങള്‍ അതിജീവിക്കുന്നതും രാഷ്ട്രീയത്തില്‍ത്തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News