ചക്കരമുത്തേ! അനക്ക് പഞ്ചായത്തിലെ വിറകുകൊള്ളിയാവണോ ഞമ്മന്റെ പെരേലെ ഹൂറിയാവണോ?

ന്റെ പ്രകടന പത്രിക കേട്ട് ജ്ജ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചില്ലേല്‍ അന്നെ മൊഴി ചൊല്ലി അടുത്ത ബ്ലോക്കിലേയ്ക്ക് പോവാനുള്ളതാ, ബെക്കം പറയ്യ്!

മതപഠനം മാത്രം മതി പെണ്ണുങ്ങള്‍ക്ക്. പെറ്റുകൂട്ടാനും അടുക്കളേല്‍ പെരുമാറാനും കെട്ടിയോനെ അനുസരിച്ച് സ്വര്‍ഗ്ഗത്തില്‍ കേറാനും എന്തിനാണീ തവളേം പാറ്റേം കീറുകയും മ്മിണി ബല്യ കണക്ക് ചെയ്തു കൂട്ടുകേം ചെയ്യണത്.

നുമ്മയുണ്ടാക്കണ സമസ്ത പാര്‍ട്ടികളിലും ജനാധിപത്യം, ന്യൂനപക്ഷം, മനുഷ്യാവകാശം എന്നൊക്കെ വയള് പറഞ്ഞു പഠിപ്പിച്ചു തൊണ്ടേമ്മേലെ നീര് മുയുമനും വറ്റി പൊരേ ബന്നു കേറുമ്പം ചായേന്റെ ബെള്ളം തിളപ്പിച്ച് കൊരലിലൊഴിച്ചു തരാനും, കാലുമ്മേ കൊയമ്പിട്ടൊന്നുയിഞ്ഞു തരാനും ബേണ്ടീട്ട പെണ്ണുങ്ങളെ മ്മള് ബീടരാക്കി ബച്ചേക്കിണത്. അല്ലാണ്ടെ കണ്ട ഊരൊക്കെ തെണ്ടി വോട്ടും ചോയിച്ച് പോസ്റ്റെറുമ്മേക്കേറി മൊഞ്ചു കാട്ടി ആണായി പിറന്നവരെ ആകര്‍ഷിക്കാനും മേണ്ടീട്ടല്ല.

മ്മടെ പെണ്ണുങ്ങള്‍ക്ക് മ്മളോട് ചോയിക്കാണ്ട് സംവരണം കൊടുക്കുന്നോ. ഇജ്ജത് കേട്ട് മക്കാറാവണ്ട പെണ്ണേ. മ്മക്കത് ബേണ്ടാടീ പുന്നാരേ. യ്യ് ന്റെ ഖല്‍ബിലെ ചെപ്പില്‍ ലങ്കി വിളങ്ങി ന്റെ മക്കളേം പെറ്റു ന്റെ അറയില് രാജാത്തിയായാ മതി. നാടൊക്കെ അന്റെയീ സുല്‍ത്താന്‍ ഭരിച്ചു സ്വര്ഗ്ഗപ്പൂന്തോപ്പാക്കും.

ജ്ജ് നോക്ക്, കണ്ടോ എന്റെ മീശ! അനക്കിതുണ്ടോ, അപ്പോള്‍ അധാണ് കാര്യം. ഏതു, ബല്ലോം തിരിഞ്ഞോ? ബടുക്കൂസ്, അന്റെ വോട്ടവകാശം കൂടി എടുത്തു കളയാന്‍ പറ്റുമോന്നു മ്മളൊന്നു നോക്കട്ടെ.

ഇനിക്കൊന്നും പണ്ഡിതന്മാരെ അറിയില്ല. മ്മളെ മാനിച്ചില്ലേല്‍ ഇദ്ദുനിയാവിലെ സകലപാര്‍ട്ടീന്റേം മേല്‍വിലാസോം പേരും മായിച്ചങ്ങോട്ടു കളഞ്ഞേക്കും.

മുയിച്ചു നോക്കാനെക്കൊണ്ട് ബ്‌ടെക്കൊണ്ടാടീ പറമ്പീന്നു പൊട്ടിച്ചു വെടിപ്പാക്കി വയ്ക്കാന്‍ ഏല്‍പ്പിച്ച മഷിത്തണ്ട്. മ്മളെ കേള്‍ക്കാത്തേനെക്കൊണ്ട് അന്റെ പോസ്റ്ററീന്നു മ്മള് തന്നെ മുയുമന്‍ പടോം മായിച്ചു കളയട്ടെ! എല്ലാടത്തും ന്റെ പോട്ടം മാത്രം മതി. ജ്ജ് മ്മളെക്കൊണ്ട് ഒന്ന് രണ്ട് മൂന്നെണ്ണിക്കല്ലും, പറഞ്ഞില്ലെന്നു വേണ്ട.

ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ ലേഖകരുടേത് മാത്രമാണ്. കൈരളി ന്യൂസ് ഓണ്‍ലൈന്‍ പത്രാധിപസമിതിയുടേതല്ല. കമന്റുകളിലൂടെ പ്രതികരിക്കുന്നവര്‍ അസഭ്യമായോ അശ്ലീലച്ചുവയോടെയോ മതനിന്ദയുളവാക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ നിയമപ്രകാരം കുറ്റകരമായിരിക്കും.
– എഡിറ്റര്‍
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News