കേരളഹൗസിലെ പോത്തിറച്ചി വിവാദം: പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി; വ്യാജ പരാതി നല്‍കിയ ഹിന്ദു സംഘടനാ നേതാവിനെതിരെ കേസെടുക്കുമെന്ന് ദില്ലി പൊലീസ്

ദില്ലി: കേരള ഹൗസിലെ ബീഫ് റെയ്ഡില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടാണ് വിശദീകരണം തേടിയത്. കേരള ഹൗസില്‍ ഇടത് എംപിമാര്‍ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിയും കത്തയച്ചു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. സംഭവത്തില്‍ പ്രമുഖ നേതാക്കളും ദില്ലി, ബംഗാള്‍ മുഖ്യമന്ത്രിമാരും പ്രതിഷേധിച്ചു. സംഭവം വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

കേരളഹൗസ് കാന്റീനെതിരെ പൊലീസില്‍ വ്യാജ പരാതി നല്‍കിയ വിഷ്ണു ഗുപ്തയ്‌ക്കെതിരെ കേസെടുക്കും. കര്‍ണാടകയിലെ ഹിന്ദു സംഘടനാ നേതാവാണ് വിഷ്ണു ഗുപ്ത. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നപരാതി നല്‍കിയതിനാണ് കേസ്.

അതേസമയം ദില്ലി പൊലീസിന്റെ നടപടിയെ പൊലീസ് കമ്മീഷണര്‍ ബിഎസ് ബസി ന്യായീകരിച്ചു. വര്‍ഗീയ സംഘര്‍ഷം തടയുന്നതിനുള്ള നടപടിയാണ് പൊലീസ് എടുത്തത് എന്നാണ് വിശദീകരണം. അതിനാലാണ് അതിവേഗം നടപടി സ്വീകരിച്ചത്. കേരള ഹൗസിന് മതിയായ സുരക്ഷ ഒരുക്കും. കേരള ഹൗസില്‍ പൊലീസ് റെയ്ഡ് നടത്തിയിട്ടില്ല. കേരളഹൗസ് ആവശ്യപ്പെട്ടാല്‍ ഹിന്ദു സംഘടനയ്‌ക്കെതിരെ നടപടി എടുക്കുമെന്നും ബസി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News