പട്‌ന: ബിഹാര്‍ നിയമസഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് തുടരുന്നു. രാവിലെ എട്ടു മുതലാണ് വോട്ടിംഗ്. ബിഹാര്‍ തലസ്ഥാനമായ പട്‌ന ഉള്‍പ്പടെ ആറു ജില്ലകളിലെ അമ്പത് മണ്ഡലങ്ങളില്‍ 808 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇവരില്‍ ഇരുനൂറിലേറെ പേര്‍ വിവിധ കേസുകളില്‍ പ്രതികളാണ്. 1.45 കോടി ബിഹാറികളാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക.
ലാലുപ്രസാദ് യാദവിന്റെ രണ്ടു മക്കളും ഡെപ്യൂട്ടി സ്പീക്കറും ബിജെപി ചീഫ് വിപ്പ് അടക്കമുള്ള പ്രമുഖരും മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്നു.14170 പോളിംഗ് ബൂത്തുകളില്‍ 6747 എണ്ണം പ്രശ്‌ന ബാധിത ബൂത്തുകളാണ്.മാവോയിസ്റ്റ് സ്വാധീന ബൂത്തുകളില്‍ അടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here