വീട്ടമ്മയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ തള്ളി കേസില്‍ യുവാവ് അറസ്റ്റില്‍.

കൊല്ലം: വീട്ടമ്മയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ പ്രധാന പ്രതി പിടിയില്‍. അഞ്ചാലുമൂട് സ്വദേശി ശ്രീദേവിയമ്മയെ കൊലപ്പെടുത്തിയ കേസിലാണ് കണ്ണൂരില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന തൃക്കടവൂര്‍ സ്വദേശി രാജേഷിനെ അഞ്ചാലുമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. പീഡനശ്രമം തടഞ്ഞപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നെന്ന് രാജേഷ് പൊലീസിനോട് സമ്മതിച്ചു.

അഞ്ചാലുമൂട് കുപ്പണയില്‍ കായല്‍തീരത്തെ സെപ്റ്റിക് ടാങ്കില്‍നിന്നാണ് ശ്രീദേവിയമ്മയുടെ മൃതദേഹം കണ്ടെടുത്തത്. ശ്രീദേവിയമ്മയെ രാജേഷും സുഹൃത്തും ചേര്‍ന്നു് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന അജ്ഞാതന്റെ കത്താണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഒരു വര്‍ഷമായി രാജേഷ് കണ്ണൂരില്‍ ഒളിവില്‍ താമസിക്കുന്നതായി പൊലീസ് കണ്ടെത്തി.

രാജേഷിന്റെ സുഹൃത്തിനെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാജേഷിനെ കുപ്പണയിലെത്തിച്ചു തെളിവെടുപ്പു നടത്തി. പൊലീസ് പറയുന്നതിങ്ങനെ: രാജേഷും ശ്രീദേവിയമ്മയും തമ്മില്‍ അടുത്തബന്ധമുണ്ടായിരുന്നു. ഈ ബന്ധം മുതലാക്കി രാജേഷ് ശ്രീദേവിയമ്മയെ കുപ്പണയിലെ കൃത്യം നടന്ന സ്ഥലത്തേക്കു വിളിച്ചുരുത്തി. രാജേഷും സുഹൃത്തും ചേര്‍ന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ശ്രീദേവിയമ്മ എതിര്‍ത്തു. അപ്പോള്‍ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം സമീപത്തെ സെപ്റ്റിക് ടാങ്കില്‍ തള്ളി ഒളിവില്‍ പോവുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here