മോഹന്‍ലാലിന്റെ യുദ്ധ ചിത്രത്തില്‍ സായ് പല്ലവിയില്ല; പ്രചാരണം തെറ്റാണെന്നു സംവിധായകന്‍ മേജര്‍ രവി

മോഹന്‍ലാലിനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായികയായി സായ്പല്ലവിയെത്തുന്ന വാര്‍ത്ത തെറ്റാണെന്നു സംവിധായകന്‍ മേജര്‍ രവി. എങ്ങനെയാണ് ഇത്തരത്തില്‍ പ്രചാരണം ഉണ്ടായതെന്നു തനിക്കറിയില്ലെന്നും മേജര്‍ രവി പറഞ്ഞു.

താരങ്ങളെ തീരുമാനിച്ചാല്‍ അതു പ്രഖ്യാപിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് മേജര്‍ രവി ഇപ്പോള്‍. അടുത്ത ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. 1971-ലെ ഇന്ത്യാ പാകിസ്താന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ റോളാണ് ലാലിനെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News