പോത്തിറച്ചി നിരോധിച്ചിട്ടില്ലല്ലോ എന്നതു ന്യായീകരണമല്ലെന്നു വി ടി ബല്‍റാം; പശുവിനെയും തിന്നാനുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യക്കാരനുണ്ടാകേണ്ടത്

തിരുവനന്തപുരം: ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന പോത്തിറച്ചി നിരോധിച്ചിട്ടില്ലല്ലോ എന്ന ഒത്തുതീര്‍പ്പു ഫോര്‍മുല ന്യായീകരണമല്ലെന്ന് വിടി ബല്‍റാം എംഎല്‍എ. ഇതു കേരളഹൗസ് പൊലീസ് റെയ്ഡിലെ തോന്ന്യാസത്തിന്റെ ന്യായീകരണമല്ല. മനുഷ്യന്റെ സ്വാഭാവിക യുക്തിക്കു മേലെ ഫാസിസ്റ്റ് യുക്തി പിടിമുറുക്കുന്നത് ഇങ്ങനെ പതിയെയാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ പറയുന്നു. പോത്തിനെ മാത്രമല്ല, പശുവിനെ തിന്നാനുള്ള സ്വാതന്ത്ര്യം താല്‍പര്യമുള്ള ഏതൊരു ഇന്ത്യക്കാരനും ഉണ്ടാകണമെന്നും താല്‍പര്യമില്ലാത്തവര്‍ക്കു വേണ്ടെന്നു വയ്ക്കാനും സ്വാതന്ത്ര്യമുണ്ടാകണമെന്നും ബല്‍റാം പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.

ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചർച്ചകളിലെല്ലാം “നിഷ്പക്ഷമതി”കളുടെ ഭാഗത്തു നിന്ന് ആത്യന്തികമായി ഉയർന്നുവരുന്ന ഒത്തുതീർപ്പ്…

Posted by VT Balram on Wednesday, October 28, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News