ദില്ലി: ഇന്ത്യയില്ലാതെ ലോകത്തെ ബന്ധിപ്പിക്കാനാവില്ലെന്നു ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ദില്ലിയിലെ ഐഐടി വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു സുക്കര്‍ബര്‍ഗ്. കാന്‍ഡിക്രഷ് അറിയിപ്പുകള്‍ വരുന്നതു തടയാനുള്ള മാര്‍ഗം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ചോദ്യത്തിനു മറുപടിയായി സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഇന്ത്യയെ മാറ്റി നിര്‍ത്തി ഇന്റര്‍നെറ്റ് വിപ്ലവം സാധ്യമല്ല. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജനവിഭാഗമാണ് ഇന്ത്യയിലുള്ളത്. ഇന്റര്‍നെറ്റ് സമത്വം വേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളെയെല്ലാം ഓണ്‍ലൈനില്‍ കൊണ്ടുവരികയാണു ലക്ഷ്യം. ഇന്ത്യയിലെ സാങ്കേതികവിദ്യാ വ്യാപനത്തിനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. ഇന്ത്യയിലെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിച്ചാല്‍ വികസനം എളുപ്പത്തിലും വേഗത്തിലുമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ളതിലും ചെറുതും ഇന്റലിജന്റുമായ കംപ്യൂട്ടര്‍ സിസ്റ്റം ഒരുക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. ഏതു ഭാഷയും എളുപ്പത്തില്‍ മനസിലാകുന്നതും ലോകത്തുള്ള എന്തിനെയും തിരിച്ചറിയാന്‍ കഴിയുന്നതുമായിരിക്കും ഇതെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here