ഛേത്രിയ്ക്ക് ഹാട്രിക്; നോര്‍ത്ത് ഈസ്റ്റിനെ മുംബൈ തകര്‍ത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്

മുംബൈ: സുനില്‍ ഛേത്രിയുടെ ഹാട്രിക്കില്‍ മുംബൈ സിറ്റി എഫ്‌സിയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മുംബൈ സിറ്റി എഫ്‌സി തകര്‍ത്തത്. സുനില്‍ ഛേത്രിയുടെ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹാട്രിക് നേടുന്ന ആദ്യ താരമാണ് ഛേത്രി. കളിയുടെ ഇരുപത്തഞ്ചാം മിനുട്ടിലാണ് ഛേത്രി ആദ്യ ഗോള്‍ നേടിയത്.

നാല്‍പതാം മിനുട്ടിലും 48-ാം മിനുട്ടിലും ഛേത്രി ഗോള്‍ നേട്ടം ആവര്‍ത്തിച്ചു. 51-ാം മിനുട്ടില്‍ നോര്‍ദെയും കളിയവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ബെര്‍ട്ടിനും നോര്‍ത്ത് ഈസ്റ്റിന് മുകളില്‍ അവസാന ആണിയടിച്ചു. ആദ്യ പകുതിയിലെ 29-ാം മിനുട്ടില്‍ ബോയ്താംഗ് ആണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ നേടിയത്.

മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷമുള്ള നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ തോല്‍വിയും. തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. കേരള ബ്ലാസ്‌റ്റേഴ്‌സ്് ആണ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെ. പോയിന്റ് പട്ടികയില്‍ പൂനെ സിറ്റി എഫ്‌സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News