ഡെൻമാർക്കിൽ യുദ്ധവിമാനം കടലിൽ തകർന്നു വീണു; തകർന്നത് ഐഎസിനെതിരെ ആക്രമണം നടത്തുന്ന വിമാനം

കോപ്പൻഹേഗൻ: ഡെൻമാർക്കിൽ എഫ്-16 യുദ്ധ വിമാനം കടലിൽ തകർന്നു വീണു. കിഴക്കൻ ഡെൻമാർക്കിന് സമീപമുള്ള കടലിലാണ് സംഭവം. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് വ്യോമസേന വക്താവ് അറിയിച്ചു. കടലിൽ വീണ പൈലറ്റിനെ പിന്നീട് ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തുകയായിരുന്നു.

പരിശീലന പറക്കലിനിടെയാണ് അപകടം. വിമാനത്തിന് സാങ്കേതിക പിഴവുകൾ ഉണ്ടായിരുന്നതായി പൈലറ്റ് എയർ ട്രാഫിക്ക് കൺട്രോളറെ അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് സൈന്യം അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കെതിരെ ആക്രമണം നടത്താൻ ഉപയോഗിക്കുന്ന വിമാനമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News