ലഷ്‌കർ ഭീകരൻ അബു ക്വാസിം സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ശ്രീനഗർ: ലഷ്‌കർ തോയ്ബ കമാൻഡറും പാക് ഭീകരനുമായ അബു ക്വാസിം ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജമ്മു കാശ്മീർ അതിർത്തിയിൽ കുൽഗാമിൽ നടന്ന വെടിവെപ്പിലാണ് അബു ക്വാസിം കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു.

ബുധനാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ വ്യാഴാഴ്ച്ച പുലർച്ചെ വരെ നീണ്ടു നിന്നിരുന്നു. പെട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് അബു ക്വാസിം കൊല്ലപ്പെട്ടത്.

2013 ജൂണിൽ നടന്ന ഉദ്ദംപൂർ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് അബു ക്വാസിം. എട്ട് സൈനികരാണ് അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News