‘രമേഷും സുരേഷും’; വ്യത്യസ്ത നൃത്ത ചുവടുകളുമായി റാണി പത്മിനിമാർ; കിടിലൻ ഡാൻസ് വീഡിയോ കാണാം

ആഷിഖ് അബു ചിത്രമായ റാണി പത്മിനിയുടെ പ്രചാരണത്തിന്റെ ഭാഗമായി അണിയറപ്രവർത്തകർ പുതിയ ഡാൻഡ് വീഡിയോ പുറത്തിറക്കി. രമേഷ് ആന്റ് സുരേഷ് എന്ന് പേരിട്ടിരിക്കുന്ന വീഡിയോയ്ക്ക് ഒരു മിനിറ്റും 20 സെക്കന്റ് ദൈർഘ്യവുമാണുള്ളത്.

വീഡിയോയെ കുറിച്ച് മഞ്ജുവിന് പറയാനുള്ളത് ഇങ്ങനെ: ജിസ്പയിലെ ഒരു വൈകുന്നേരത്ത്, ഞങ്ങൾ എല്ലാവരും ആസ്വദിച്ചു ഷൂട്ട് ചെയ്ത ഒരു രംഗമാണിത്. സിനിമയ്ക്ക് നീളം കൂടി പോയത് കൊണ്ട് സ്‌ക്രീനിലെത്താൻ ഭാഗ്യമില്ലാതെ പോയ യാത്രക്കാരുടെ തണുപ്പ് അകറ്റാനുള്ള ചെപ്പടി വിദ്യ. എഡിറ്റ് ചെയ്യുമ്പോൾ ഈ രംഗം വെട്ടി മാറ്റിയതിനു പകരമായി ആഷിഖ് ഞങ്ങൾക്ക് വാക്ക് തന്നിരുന്നു, ഇത് കാണികൾക്ക് മുൻപിലെത്തിക്കുമെന്ന്. ആഷിഖ് വാക്ക് പാലിച്ചിരിക്കുന്നു. 

വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ച രണ്ടു സ്ത്രീകളുടെ ഹിമാചൽപ്രദേശ് വരെയുള്ള യാത്രയാണ് റാണി പത്മിനിയുടെ പ്രമേയം. കാശ്മീർ, ഹിമാചൽ, ദില്ലി എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. പിഎം ഹാരിസും മുഹമ്മദ് അൽത്താഫുമാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം മധുനീലകണ്ഠൻ. ശ്യാം പുഷ്‌ക്കരനും രവിശങ്കരും ചേർന്നാണ് തിരക്കഥയൊരുക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാലാണ് ഈണം നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News