പള്ളിയിൽ വച്ച് കത്രീന പൊട്ടിക്കരഞ്ഞു; രൺബീർ കപൂറുമായി അടിച്ചു പിരിഞ്ഞെന്ന് ഗോസിപ്പ് മാധ്യമങ്ങൾ

മുംബൈ ബാന്ദ്രയിലെ പള്ളിയിൽ വച്ച് കത്രീനാ കൈഫ് പൊട്ടിക്കരഞ്ഞ സംഭവം ബോളിവുഡിൽ ചർച്ചയാകുന്നു. കാമുകൻ രൺബീർ കപൂറുമായുള്ള ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് കത്രീനയെ അലട്ടുന്നതെന്നാണ് ഗോസിപ്പ് മാധ്യമങ്ങളിൽ നിറയുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഫിതൂർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു താരത്തിന്റെ മൗണ്ട് മേരി പള്ളി സന്ദർശനം. മാതാവിന്റെ രൂപത്തിനടുത്തെത്തിയ കത്രീന പൊട്ടിക്കരയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഫോട്ടോഗ്രാഫർമാരോട് ചിത്രങ്ങൾ എടുക്കരുതെന്ന് കത്രീന നിർദ്ദേശം നൽകിയിരുന്നു.

കാമുകൻ രൺബീർ കപൂറിന്റെ പുതിയ ചിത്രമായ തമാശയുടെ പ്രൊമോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മുൻ കാമുകി ദീപിക പദുക്കോണുമായുള്ള രൺബീറിന്റെ കെമിസ്ട്രി ബോളിവുഡ് ഏറെ ചർച്ച ചെയ്തിരുന്നു. ഇതാണ് കത്രീന സങ്കടപ്പെടുത്തിയതെന്നും ചലച്ചിത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ താൻ കരഞ്ഞിട്ടില്ലെന്നും എല്ലാ മാസവും മൗഡ് മേരി പള്ളിയിൽ സന്ദർശനം നടത്താറുണ്ടെന്നും ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് കത്രീന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News