മാണിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് കോടിയേരി; അഭിമാനമുണ്ടെങ്കിൽ രാജി വയ്ക്കണമെന്ന് വിഎസ്

തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിജിലൻസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ കെഎം മാണിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണി രാജി വയ്ക്കണമെന്നും അതിന് തയ്യാറായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

മാണി മന്ത്രിസ്ഥാനം രാജിവെച്ചാണ് അന്വേഷണം നേരിടേണ്ടത്. എസ്.പി സുകേശനോട് നടത്താൻ പറഞ്ഞ തുടരന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാകണമെന്നും വിജിലൻസ് ഡയറക്ടർ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴ ആരോപണം ഉയർന്ന കാലം മുതൽ ഉമ്മൻചാണ്ടി മാണിയെ വഴിവിട്ട് സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും കോടിയേരി പറഞ്ഞു.

അഭിമാനമുണ്ടെങ്കിൽ മാണി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദൻ ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മാണിക്ക് അർഹതയില്ലെന്നും വിഎസ് പറഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാണി രാജി വയ്ക്കണമെന്ന് ആർ ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടു. അങ്ങനെ ചെയ്ത് പാരമ്പര്യമുള്ളയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here