രാജിവയ്ക്കില്ലെന്ന് മാണി; തുടരന്വേഷിക്കാനേ കോടതി പറഞ്ഞിട്ടുള്ളൂ; എല്ലാക്കാലത്തും മന്ത്രിമാര്‍ക്കെതിരേ അന്വേഷണം ഉണ്ടായിട്ടുണ്ടെന്നും മാണി

പാലാ: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജിക്കില്ലെന്നു ധനമന്ത്രി കെ എം മാണി. തുടരന്വവേഷണത്തിനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നെന്നും വിധി കേട്ടശേഷം പാലായില്‍ മാണി മാധ്യമങ്ങളോടു പറഞ്ഞു.

കേസ് സംശയരഹിതമായി തെളിയിക്കണം. തെളിവുവരട്ടെ. അതിന് എത്രവട്ടം അന്വേഷണം നടത്തിയാലും തെറ്റില്ല. നൂറ്റൊന്നുവട്ടം ആവര്‍ത്തിച്ച് അന്വേഷിച്ചാല്‍ അത്രയും നല്ലത്. തുടരന്വേഷിക്കാനേ കോടതി പറഞ്ഞിട്ടുള്ളൂ. അന്തിമവിധിയല്ല വന്നത്. കോടതി പറഞ്ഞ അഭിപ്രായങ്ങളെക്കുറിച്ചു തനിക്ക് ഒന്നും പറയാനില്ല.

ഒരിക്കലും സര്‍ക്കാരിനോ തനിക്കോ തിരിച്ചടിയല്ല. എല്ലാ മുന്നണികളും ഭരിച്ചപ്പോഴും കേരളത്തില്‍ മന്ത്രിമാര്‍ക്കെതിരേ അന്വേഷണം ഉണ്ടായിട്ടുണ്ട്. അന്നൊന്നും രാജിയായിരുന്നില്ല പരിഹാരം. മുഴുവന്‍ അന്വേഷണവും നടത്തി സത്യം പുറത്തുവരാനാണ് താന്‍ കാത്തിരിക്കുന്നതെന്നും മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News