വിന്‍സന്‍ എം പോള്‍ പുറത്തേക്ക്; ബാര്‍ കോഴക്കേസിലെ തിരിച്ചടിയെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചു

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ തിരിച്ചടിയെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിന്‍സണ്‍ എം പോള്‍ ഒഴിയുന്നു. ഇക്കാര്യത്തില്‍ സ്ഥാനമൊഴിയാനുള്ള സന്നദ്ധത വിന്‍സണ്‍ എം പോള്‍ സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ അവധി അപേക്ഷ മാത്രമാണ് നല്‍കിയതെന്ന് വിന്‍സണ്‍ എം പോള്‍ വിശദീകരിക്കുന്നു. കേസില്‍ ഉന്നത ഇടപെടല്‍ ഉണ്ടായി എന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ബാര്‍ കോഴക്കേസിലെ അന്തിമഅന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയത് വിജിലന്‍സിനേറ്റ വന്‍ തിരിച്ചടിയാണ്.

തുടരന്വേഷണം വന്നാല്‍ സംശയത്തിന് വഴിവെയ്ക്കുമെന്നാണ് വിജിലന്‍സ് എം പോളിന്റെ നിലപാട്. ഞാന്‍ എന്തോ തെറ്റ് ചേയ്തു എന്നാണ് പറയുന്നത്. താന്‍ ചുമതലയില്‍ ഇരിക്കുമ്പോള്‍ വിജിലന്‍സിന് ചീത്തപ്പേര് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. സത്യസന്ധമായി മാത്രമാണ് പ്രവര്‍ത്തിച്ചത്. നിയമപരമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും വിന്‍സന്‍ എം പോള്‍ വിശദീകരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് വിന്‍സണ്‍ എം പോള്‍ സ്ഥാനമൊഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News