മന്ത്രി കെഎം മാണി പ്രതിയായ ബാര്‍ കോഴക്കേസിന്റെ നാള്‍വഴികളിലൂടെ

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബാര്‍ കോഴക്കേസ് സുപ്രധാന വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. കേസില്‍ പ്രതിസ്ഥാനത്തുള്ള ധനമന്ത്രി കെഎം മാണിയെ കുറ്റവിമുക്തനാക്കിയാണ് വിജിലന്‍സ് സംഘം അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. ആദ്യം നല്‍കിയ വസ്തുതാ വിവരറിപ്പോര്‍ട്ടില്‍ കെഎം മാണിക്കതിരെ തെളിവുണ്ടെന്ന് പറഞ്ഞു. ഇതിന് വിരുദ്ധമാണ് അന്വേഷണ റിപ്പോര്‍ട്ട്. വൈരുദ്ധ്യങ്ങളുള്ള ഈ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി റദ്ദാക്കിയത്. കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 2014 ഒക്ടോബര്‍ 31നാണ് ബാറുടമാ നേതാവ് ബിജു രമേശ് കൈരളി പീപ്പിളിലൂടെ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്. പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ.എം.മാണി അഞ്ചുകോടി ആവശ്യപ്പെട്ടെന്നും ഒരു കോടി നല്‍കിയെന്നും ബാര്‍ ഉടമ അസോസിയഷേന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജുരമേശ് വെളിപ്പെടുത്തിയത് കേസിന്റെ നാള്‍വഴികളിലൂടെ.

2014 ഒക്ടോബര്‍ 30: സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച് 62 ബാറുകളൊഴികെ എല്ലാം പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്.

ഒക്ടോബര്‍ 31: മന്ത്രി കെഎം മാണി കോഴ വാങ്ങിയതായി കൈരളി പീപ്പിളിലൂടെ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍

നവംബര്‍ 1: കോഴയാരോപണം നിഷേധിച്ച് മുഖ്യമന്ത്രിയും കെ എം മാണിയും.

നവംബര്‍ 2: ബാര്‍കോഴ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് വിഎസിന്റെ പരാതി. പ്രാഥമികാന്വേഷണത്തിന് തീരുമാനം.

നവംബര്‍ 4: വിജിലന്‍സ് അന്വേഷണം.

നവംബര്‍ 6: നാല് വര്‍ഷം നല്‍കിയത് 20 കോടി കോഴയെന്ന് ബാര്‍ ഉടമകളുടെ യോഗം.

നവംബര്‍ 7: നിലപാട് മാറ്റി ബാര്‍ ഉടമകള്‍. കോഴ നല്‍കിയെന്ന് പറഞ്ഞത് മദ്യലഹരിയിലെന്ന് ബാര്‍ ഉടമ.

നവംബര്‍ 8: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജു രമേശ്.

നവംബര്‍ 11: ബാര്‍ കോഴ കേസില്‍ അന്വേഷണ പുരോഗതി ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

നവംബര്‍ 16: മാണിയുടെ രാജിക്കായി പ്രക്ഷോഭം തുടങ്ങാന്‍ എല്‍ഡിഎഫ് തീരുമാനം.

നവംബര്‍ 19: ബാര്‍കോഴയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍.

നവംബര്‍ 22: മാണിക്ക് യുഡിഎഫ് പിന്തുണ.

നവംബര്‍ 24: മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ സെക്രട്ടേറിയറ്റ് കളക്ടറേറ്റ് മാര്‍ച്ച്.

നവംബര്‍ 25: പണം വാങ്ങിയിട്ടില്ലെന്ന് വിജിലന്‍സിന് മാണിയുടെ മൊഴി.

നവംബര്‍ 26: മാണി കോഴ വാങ്ങിയോ ഇല്ലയോ എന്നറിയില്ലെന്ന് വിജിലന്‍സിന് പിസി ജോര്‍ജ്ജിന്റെ മൊഴി.

ഡിസംബര്‍ 1: മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.

ഡിസംബര്‍ 2: സഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം

ഡിസംബര്‍ 3: കേസെടുക്കുന്ന കാര്യം വിജിലന്‍സ് തീരുമാനിക്കണമെന്ന് ഹൈക്കോടതി.

ഡിസംബര്‍ 9: അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.

ഡിസംബര്‍ 11: മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസ്.

ഡിസംബര്‍12: കെഎം മാണിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭ സ്തംഭിച്ചു.

ഡിസംബര്‍ 13: മദ്യനയം മാറ്റാന്‍ യുഡിഎഫ് തീരുമാനം. വിഎം സുധീരനും മുഖ്യമന്ത്രിയും തമ്മില്‍ ഭിന്നത.

ഡിസംബര്‍ 18: പൂട്ടിയ ബാറുകളില്‍ ബിയറും വൈനും അനുവദിക്കാന്‍ തീരുമാനം. മാണിക്കെതിരെ സഭയില്‍ പ്രതിഷേധം തുടരുന്നു.

2015 ജനവരി 1: പൂട്ടിയ ബാറുകള്‍ ബിയര്‍, വൈന്‍ പാര്‍ലറുകളായി തുടങ്ങി.

ജനവരി 6: ബാറുടമകളില്‍ നിന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ ബാബുവും കോഴ വാങ്ങിയെന്ന് വിഎസ് അച്യുതാനന്ദന്‍.

ജനവരി 17: മാണിക്ക് പണം നല്‍കിയില്ലെന്ന് വിജിലന്‍സിന് ബാറുടമകളുടെ അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴി. മൊഴി മാറ്റാന്‍ മന്ത്രി പിജെ ജോസഫും ജോസ് കെ മാണിയും നിര്‍ബന്ധിച്ചെന്ന് ബിജുരമേശിന്റെ വെളിപ്പെടുത്തല്‍. പൂട്ടിയ ബാറ് തുറക്കാതിരിക്കാന്‍ മാണി രണ്ടുകോടി വാങ്ങിയെന്നും ആരോപണം.

ജനവരി 19: ആര്‍ ബാലകൃഷ്ണപിള്ള, പിസി ജോര്‍ജ് എന്നിവരും ബിജു രമേശുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്. സ്വര്‍ണക്കടക്കാരില്‍ നിന്ന് മാണി 19 കോടിയും മില്ലുകാരില്‍ നിന്ന് രണ്ടുകോടി വാങ്ങിയെന്നും ബാലകൃഷ്ണപിള്ളയുടെ ആരോപണം.

ഫിബ്രവരി 2: ബാര്‍കോഴ കേസ് തുടരാമെന്ന് ലോകായുക്ത.

ഫിബ്രവരി 6: പോലീസ് സംരക്ഷണം തേടി കോടതിയില്‍ ബിജു രമേശ്.

മാര്‍ച്ച 31: ബിജുവിന്റെ കാര്‍ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയതായി വിജിലന്‍സ്.

ഏപ്രില്‍ 22: മാണിയെ കാണാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചുവെന്ന് ബിജു രമേശ്.

ഏപ്രില്‍ 18: മാണിക്കെതിരെ വിജിലന്‍സില്‍ ബാലകൃഷ്ണപിള്ളയുടെ മൊഴി.

മെയ് 8: കെഎം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു.

മെയ് 18: ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധന നടത്തി.

ജുണ്‍ 4: മന്ത്രി മാണിക്കെതിരെ തെളിവില്ലെന്ന് നിയമോപദേശം.

ജൂണ്‍ 8: ബിജുരമേശിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്തു.

ജൂണ്‍ 12: മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് എഡിജിപി.

ജൂണ്‍ 20: അറ്റോര്‍ണി ജനറലിനോട് വിജിലന്‍സ് നിയമോപദേശം തേടി.

ജൂണ്‍ 27: അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം.

ഒക്ടോബര്‍ 5: അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന വിജിലന്‍സിന്റെ ഹര്‍ജിയില്‍ വാദം പുര്‍ത്തിയായി.

ഒക്ടോബര്‍29: തുടരന്വേഷണത്തിന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News