തിരുവനന്തപുരം: ബാര്‍ കോഴകേസ് വാമൊഴിക്കേസ് മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളുന്നത് സ്വാഭാവിക നടപടി മാത്രമാണ്. ചില കാര്യങ്ങള്‍ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് കോടതി അന്വേഷണ റിപ്പോര്‍ട്ട് തിരിച്ചുകൊടുത്തു. ഇതാണ് കോടതിയില്‍ സംഭവിച്ചത്. മന്ത്രി കെഎം മാണി രാജിവെയ്ക്കേണ്ട കാര്യമില്ല. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വിന്‍സന്‍ എം പോള്‍ രാജി സന്നദ്ധത അറിയിച്ചത് അദ്ദേഹത്തിന്റെ ധാര്‍മികത കൊണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here