കെഎം മാണി കോടതിയെ പരിഹസിക്കുന്നുവെന്ന് പിണറായി വിജയന്‍; മാണി രാജിവെച്ച് ഒഴിയണമെന്നും പിണറായി

ദില്ലി: ബാര്‍ കോഴക്കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കെഎം മാണി ഒരുനിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്ന് സിപിഐഎം പൊളിറ്റ്ബ്യുറോ അംഗം പിണറായി വിജയന്‍. കെഎം മാണി ഉടന്‍ രാജിവെയ്ക്കണം. മാണിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ ധാര്‍മ്മികതയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇത് കോടതിയുടെ അഭിപ്രായമാണെന്ന മാണിയുടെ വാദം കോടതിയെയും കോടതി വിധിയേയും പരിഹസിക്കുന്നതാണ്. ഇത് കോടതിയുടെ വിധിയാണ്. വിജിലന്‍സ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണം. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ കെഎം മാണി രാജിവെച്ച് ഒഴിയുന്നതാണ് നല്ലതെന്നും പിണറായി വിജയന്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News