കുട്ടിയുടുപ്പിട്ടു വന്ന യാത്രക്കാരിക്ക് വിമാനയാത്ര നിഷേധിച്ചു; സൗജന്യ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ ഡ്രസ് കോഡ് പാലിക്കണമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

മുംബൈ: മുട്ടോളം മാത്രം ഇറക്കമുള്ള ഫ്രോക്കിട്ടു യാത്രക്കെത്തിയ യുവതിക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര നിഷേധിച്ചു. ഇന്‍ഡിഗോ കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥ കൂടിയായ യുവതിക്കാണ് വസ്ത്രത്തിന്റെ ഇറക്കക്കുറവിന്റെ പേരില്‍ യാത്ര നിഷേധിച്ചത്. മുംബൈയില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് സംഭവം.

ഇന്‍ഡിഗോയില്‍തന്നെ ജീവനക്കാരനാണ് യുവതിയുടെ സഹോദരന്‍. ഇന്‍ഡിഗോ ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും അനുവദിച്ചിരിക്കുന്ന ഫ്രീ ടിക്കറ്റിലായിരുന്നു യുവതി യാത്ര ചെയ്യേണ്ടിയിരുന്നത്. ജീവനക്കാരോ ബന്ധുക്കളോ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രസ് കോഡ് പാലിക്കണമെന്നു കാട്ടിയാണ് നടപടി.

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുവരുന്നവരെ സാധാരണ വിമാനത്തില്‍ തടയാറില്ല. ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവര്‍ക്കു ഡ്രസ്‌കോഡില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. ഡ്രസ്‌കോഡ് പാലിക്കണമെന്നാവശ്യപ്പെട്ടു യുവതിയെ തടഞ്ഞത് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വിഷയം കൈകാര്യം ചെയ്തതില്‍ കമ്പനിക്കു തെറ്റുപറ്റിയെന്നു കാട്ടി ീവനക്കാരില്‍ ഒരു വിഭാഗം രംഗത്തുവരികയും ചെയ്തിട്ടുണ്ട്.

വിമാനത്തില്‍ ബോര്‍ഡിംഗ് പാസ് വാങ്ങിയ ശേഷമാണ് ഉടുപ്പിന്റെ ഇറക്കക്കുറവ് ചൂണ്ടിക്കാട്ടി മൂന്ന് ഉദ്യോഗസ്ഥര്‍ യുവതിയെ തടഞ്ഞത്. സമയത്തുതന്നെ വിമാനം പുറപ്പെട്ടതിനാല്‍ യുവതിക്കു യാത്ര ചെയ്യാനായില്ല. കുഞ്ഞുടുപ്പിട്ടു യാത്ര അനുവദിക്കില്ലെന്ന നിലപാട് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചപ്പോള്‍ കരുതിയിരുന്ന ജീന്‍സ് മാറി ധരിക്കുകയായിരുന്നു. തുടര്‍ന്നു മറ്റൊരുവിമാനത്തില്‍ യുവതിക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News